കേരളം

kerala

ETV Bharat / sitara

തിയറ്റർ റിലീസിനൊരുങ്ങി 'ഇഷ്‌ക്' തെലുങ്ക് റീമേക്ക്; നായികയായി പ്രിയ വാര്യർ - അനുരാഗ് മനോഹർ

ഇഷ്‌ക് എന്ന പേരിൽ തന്നെയാണ് തെലുങ്ക് പതിപ്പും റിലീസാവുന്നത്

ishq telugu remake  shane nigam  priya warrier  തിയറ്റർ റിലീസിനൊരുങ്ങി 'ഇഷ്‌ക്' തെലുങ്ക് റീമേക്ക്  പ്രിയ വാര്യർ  ഇഷ്‌ക്  അനുരാഗ് മനോഹർ  ഷെയ്ൻ നിഗം
തിയറ്റർ റിലീസിനൊരുങ്ങി 'ഇഷ്‌ക്' തെലുങ്ക് റീമേക്ക്; നായികയായി പ്രിയ വാര്യർ

By

Published : Jul 23, 2021, 1:42 PM IST

ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാഗ് മനോഹർ ഒരുക്കിയ ഇഷ്‌കിന്‍റെ തെലുങ്ക് പതിപ്പ് തിയറ്റർ റിലീസിനൊരുങ്ങുന്നു. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തിയറ്ററുകൾ തുറക്കുമ്പോൾ ആദ്യ റിലീസ് ആയാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 30നാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

ഏപ്രിൽ 23ന് തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം നീട്ടിവയ്ക്കുകയായിരുന്നു. ചിത്രം 2019ലാണ് മലയാളത്തിൽ റിലീസ് ചെയ്തത്. തെലുങ്ക് റീമേക്കും അതേ പേരിലാണ് പുറത്തിറങ്ങുന്നത്. സജ്ജ തേജയും പ്രിയ വാര്യരും ആണ് തെലുങ്ക് റീമേക്കിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എസ് രാജു ആണ് സംവിധാനം.

Also Read:46-ാം പിറന്നാൾ നിറവിൽ നടിപ്പിൻ നായകൻ

മലയാളത്തിൽ ഷെയ്ൻ, ആൻ ശീതൾ എന്നിവർക്കു പുറമെ ഷൈൻ ടോം ചാക്കോ, മാല പാർവ്വതി, ജാഫർ ഇടുക്കി, ലിയോണ ലിഷോയ് തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും നിരൂപക പ്രശംസക്കും സാക്ഷ്യം വഹിച്ച ചിത്രമാണ് ഇഷ്‌ക്. ചിത്രം തെലുങ്കിൽ റിലീസിനൊരുങ്ങുമ്പോൾ സിനിമാപ്രേമികൾക്ക് പ്രതീക്ഷകൾ ഏറെയാണ്.

ABOUT THE AUTHOR

...view details