രതീഷ് രവിയുടെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്‌ത 'ഇഷ്‌ക്' കേരളത്തില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു. ഷെയ്ന്‍ നിഗമും ആന്‍ ശീതളും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം പ്രണയ ബന്ധങ്ങളിലെ സങ്കീര്‍ണതകളും ആധിപത്യ മനോഭാവവുമാണ് ചര്‍ച്ചയാക്കിയത്. ഇപ്പോള്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
'ഇഷ്ക്' തമിഴിലേക്ക്; നായകനായി കതിര്‍ - actor kathir latest news
ഇഷ്‌കിന്‍റെ തമിഴ് പതിപ്പില്‍ നായകനാകുന്നത് പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ യുവനടന്‍ കതിരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇഷ്ക് തമിഴിലേക്ക്; നായകനായി കതിര്‍
ഇഷ്‌കിന്‍റെ തമിഴ് പതിപ്പില്‍ നായകനാകുന്നതിന് അണിയറക്കാര്‍ സമീപിച്ചിട്ടുള്ളത് പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ യുവനടന്‍ കതിറിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകനെ സംബന്ധിച്ചോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അടുത്തിടെ വിജയ് ചിത്രം ബിഗിലിലും ശ്രദ്ധേയമായൊരു വേഷം കതിര്‍ അവതരിപ്പിച്ചിരുന്നു. ഹിന്ദിയിലേക്കും ഇഷ്‌ക് റീമേക്ക് ചെയ്യുന്നുണ്ട്. നീരജ് പാണ്ഡെയാണ് ഹിന്ദി പതിപ്പിനായി പ്രവര്‍ത്തിക്കുന്നത്.