IDSFFK day 2 movies : പതിമൂന്നാമത് അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ഫെസ്‌റ്റിവലിന് കഴിഞ്ഞ ദിവസം തുടക്കമായി. 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളുമാണ് മേളയില്‍ മാറ്റുരയ്‌ക്കുക.
മേളയുടെ രണ്ടാം ദിനമായ ഇന്ന് 64 ചിത്രങ്ങളാണ് പ്രദ്രകശിപ്പിക്കുക. അതിജീവന വിഭാഗത്തിൽ അഞ്ചു ചിത്രങ്ങളും മത്സരവിഭാഗത്തിൽ 24 ചിത്രങ്ങളുമാണ് ഇന്ന് പ്രദർശിപ്പിക്കുക.
പിറന്ന മണ്ണിനായി പൊരുതിയ വനിതകളുടെ ജീവിതം പ്രമേയമാക്കിയ 'മണ്ണ്', രണ്ടു പുരോഹിതൻമാർ ഒരുക്കിയ 'ഡേവിഡ് ആൻഡ് ഗോലിയാത്ത്' തുടങ്ങിയവയാണ് അതിജീവന വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍.
'ആരോടെങ്കിലും മിണ്ടണ്ടേ', 'ഐസ് ഓൺ ദെയർ ഫിംഗർ ടിപ്സ്', 'ബേൺ', 'പിറ', 'സിൻസ് ഫോർ എവർ', 'റിച്വൽ', 'ലൈറ്റ്', 'ഹോട്ടൽ രംഗീർ' എന്നീ മലയാള ചിത്രങ്ങൾ മത്സര വിഭാഗത്തിലും പ്രദർശിപ്പിക്കും.
13th IDSFFK : അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയില്‍ ഇന്ന് 64 ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയെങ്കിലും വ്യാഴാഴ്ച വൈകിട്ട് ഉദ്ഘാടന ചിത്രം പ്രദർശിപ്പിച്ച് കൊണ്ടാണ് മേള ഔദ്യോഗികമായി ആരംഭിച്ചത്. അന്തരിച്ച സൈനിക മേധാവി ബിപിൻ റാവത്തിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ഉദ്ഘാടന ചിത്രമായ 'ബെയ്റൂത്ത് ഐ ഓഫ് സ്റ്റോം' പ്രദർശിപ്പിച്ചത്.
ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്കാരത്തിന് അർഹനായ രഞ്ജൻ പാലിയത്തിന്‍റെ 'ഫോർ എവർ യംഗ്', വസുധ ജോഷിക്കൊപ്പം ഒരുക്കിയ 'വോയിസസ് ഫ്രം ബാലിയ പാൽ' എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.
Also Read : Vicky Katrina wedding : കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി