മലയാളത്തിലെ ശ്രദ്ധേയ യുവതാരനിരയെ അണിനിരത്തി ബിടെക് ചിത്രത്തിന്‍റെ സംവിധായകൻ മൃദുല്‍ നായര്‍ ഒരുക്കുന്ന സീരീസ് ഇൻസ്റ്റഗ്രാമത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ഈ മാസം 22ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തും. ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന സീരീസ് നീ സ്ട്രീമിൽ പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല.
ജെ.രാമകൃഷ്‍ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്നാണ് സീരീസിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ ജെയിംസ്, പവി.കെ.പവന്‍, ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ് ഛായാഗ്രഹകർ. മനോജ് കുന്നോത്ത് എഡിറ്റിങ് നിർവഹിക്കുന്ന മലയാളം സീരീസിന് സംഗീതമൊരുക്കിയിരിക്കുന്നത് യക്സന്‍ ഗാരി പെരേരയും നേഹ നായരുമാണ്. സണ്ണി വെയ്‌ൻ, ശ്രിന്ധ, സാനിയ ഇയ്യപ്പൻ എന്നിവർ സീരീസിൽ അതിഥി താരങ്ങളായി എത്തുന്നു. സാബുമോന്‍ അബ്ദുസമദ്, അലന്‍സിയര്‍, ഗായത്രി അശോക്, ജിലു ജോസഫ്, അംബിക റാവു, കൊളപ്പുള്ളി ലീല, അലസാന്‍ഡ്ര ജോണ്‍സണ്‍ എന്നിവരാണ് ഇൻസ്റ്റഗ്രാമിലെ മറ്റ് പ്രധാന താരങ്ങൾ. ഡോ. ലീന.എസ് ആണ് സീരീസ് നിർമിക്കുന്നത്.