കേരളം

kerala

ETV Bharat / sitara

'യഥാര്‍ഥമായ നുണകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്' ഒരുക്കിയ സിനിമയുമായി സിജു വില്‍സണ്‍ എത്തുന്നു - Innumuthal Official Teaser

ര​ജീ​ഷ് മി​ഥി​ല തി​ര​ക്ക​ഥ ര​ചി​ച്ച സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം മെ​ജോ ജോ​സ​ഫാ​ണ്. ഛായാ​ഗ്ര​ഹ​ണം കൈ​കാ​ര്യം ചെ​യ്‌തി​രി​ക്കു​ന്ന​ത് എ​ല്‍​ദോ ഐ​സ​ക്ക്

Innumuthal Official Teaser Siju Wilson Rejishh Midhila Mejjo Joseph  Innumuthal Official Teaser  സിജു വില്‍സണ്‍  സിജു വില്‍സണ്‍ വാര്‍ത്തകള്‍  ഇന്നുമുതല്‍  ഇന്നു മുതല്‍ സിനിമ  Innumuthal Official Teaser  Siju Wilson Rejishh Midhila Mejjo Joseph
യഥാര്‍ഥമായ നുണകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ സിനിമയുമായി സിജു വില്‍സണ്‍ എത്തുന്നു

By

Published : Dec 17, 2020, 4:17 PM IST

ഫാന്‍റസി ഫാമിലി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ മലയാള സിനിമ 'ഇന്നുമുതലി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. സിജു വില്‍സണാണ് ചിത്രത്തില്‍ നായകന്‍. നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് വെച്ചാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ രസകരമായ ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമായ വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇന്നുമുതല്‍. ഇ​ന്ദ്ര​ന്‍​സ്, സൂ​ര​ജ് പോ​പ്സ്, ഉ​ദ​യ് ച​ന്ദ്ര, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ഗോ​കു​ല​ന്‍, ദി​ലീ​പ് ലോ​ഖ​റെ എ​ന്നി​വ​രാണ് സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ സി​നി​മാ​സ് എ​ന്ന ബാ​ന​റി​ല്‍ ര​ജീ​ഷ് മി​ഥി​ല, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മെ​ജോ ജോ​സ​ഫ്, ലി​ജോ ജ​യിം​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ജീ​ഷ് മി​ഥി​ല തി​ര​ക്ക​ഥ ര​ചി​ച്ച സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം മെ​ജോ ജോ​സ​ഫാ​ണ്. ഛായാ​ഗ്ര​ഹ​ണം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് എ​ല്‍​ദോ ഐ​സ​ക്ക്.

സിജു വില്‍സണ്‍ നായകനും സ്വാസിക നായികയുമായ വാസന്തി എന്ന സിനിമക്കാണ് ഇപ്രാവശ്യത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. വാസന്തി നിര്‍മിച്ചത് സിജു വില്‍സണായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് സിജുവിന്‍റെതായി അവസാനം റിലീസ് ചെയ്‌ത ചിത്രം. ലാല്‍ ബഹുദൂര്‍ ശാസ്ത്രിയാണ് വാരിക്കുഴിയിലെ കൊലപാതകത്തിന് മുമ്പായി രജീഷ് മിഥില സംവിധാനം ചെയ്‌ത സിനിമ.

ABOUT THE AUTHOR

...view details