ആർ.രവികുമാർ സംവിധാനം ചെയ്‌ത് 2015ല്‍ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രം ഇന്‍ട്രു നേട്റു നാളൈയുടെ രണ്ടാം ഭാഗം വരുന്നു. വിഷ്ണു വിശാല്‍, മിയ ജോര്‍ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമ കോമഡി, ആക്ഷന്‍, പ്രണയം, സസ്പെന്‍സ് എന്നിവ നിറഞ്ഞതുമായിരുന്നു. തമിഴ് സിനിമാ മേഖലയില്‍ തന്നെ പുതിയ ട്രെന്‍റ് സൃഷ്ടിച്ച സിനിമയുടെ രണ്ടാം ഭാഗം എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകരും.
ഇന്‍ട്ര് നേട്‌റു നാളെയ്‌ക്ക് രണ്ടാം ഭാഗം, പൂജ ചടങ്ങ് നടന്നു - വിഷ്‌ണു വിശാല്‍ മിയ ജോര്‍ജ്
ആർ.രവികുമാർ തന്നെയാണ് രണ്ടാം ഭാഗത്തിന് തിരക്കഥയെഴുതുന്നത്. കാർത്തിക് പൊൻരാജാണ് സംവിധാനം
രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. വിഷ്ണു വിശാൽ, കരുണാകരൻ എന്നിവർ തന്നെയാണ് രണ്ടാം ഭാഗത്തിലുമെത്തുന്നത്. ആർ.രവികുമാർ തന്നെയാണ് രണ്ടാം ഭാഗത്തിന് തിരക്കഥയെഴുതുന്നത്. കാർത്തിക് പൊൻരാജാണ് സംവിധാനം. ജിബ്രാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. തിരുകുമരന്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് നിര്‍മാണം. രണ്ടാം ഭാഗം എത്തുമ്പോള്‍ സിനിമയുടെ കഥ എന്താകുമെന്ന് അറയാനുള്ള ആകാംഷയിലാണ് സിനിമാ ആസ്വാദകര്‍.
പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത കടന്‍ ആണ് വിഷ്ണു വിശാലിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തിയേക്കും.