കേരളം

kerala

ETV Bharat / sitara

ഷാങ്ഹായില്‍ താരമായി ഇന്ദ്രന്‍സ് ; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി - veyil marangal

സംവിധായകന്‍ ഡോക്ടര്‍ ബിജു ഫേസ്ബുക്ക് വഴി പുറത്തുവിട്ട ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്

ഷാങ്ഹായില്‍ താരമായി ഇന്ദ്രന്‍സ് ; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി

By

Published : Jun 17, 2019, 3:07 AM IST

ചൈന : ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ സ്യൂട്ടും ധരിച്ച് എത്തിയ നടന്‍ ഇന്ദ്രന്‍സിന്‍റെ ചിത്രമാണ് 'ഇന്ദ്രൻസേട്ടൻ...ഷാങ്ഹായ് ചലച്ചിത്ര മേളയില്‍' എന്ന കുറിപ്പോടെ ഡോ.ബിജു പങ്കുവച്ചത്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്ടര്‍ ബിജുവിന്‍റെ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രന്‍സാണ്.

ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന 14 സിനിമകളില്‍ ഒന്നായി ചിത്രം മാറിയതില്‍ ഇന്ദ്രന്‍സ് നേരത്തെ സന്തോഷം പങ്കുവച്ചിരുന്നു. എന്നാല്‍ ചടങ്ങിലേക്ക് എത്തുമ്പോള്‍ സ്യൂട്ട് ധരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചതില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ വേഷം ഇന്ദ്രന്‍സിന് അനിയോജ്യം എന്നാണ് ഇപ്പോള്‍ സൈബര്‍ ലോകം പറയുന്നത്.

ABOUT THE AUTHOR

...view details