കോമഡി കഥാപാത്രങ്ങളിലൂടെയും സഹതാരമായും തിളങ്ങിയ നടൻ ഇന്ദ്രൻസ്, ആദ്യമായി നായകനായ ചിത്രമാണ് ഹോം. ഒലിവർ ട്വിസ്റ്റ് എന്ന നിഷ്‌കളങ്കനായ മധ്യവയസ്‌കന്‍റെ വേഷമാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്.
റോജിൻ തോമസ് സംവിധാനം ചെയ്‌ത ചിത്രത്തിൽ മഞ്ജു പിള്ള, നസ്‌ലൻ, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.
സിനിമ ആസ്വാദകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ട ഹോം എന്ന ചിത്രത്തിലെ പുതിയ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒലിവർ ട്വിസ്റ്റും മക്കളും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്.
ആന്‍റണി ഒലിവർ ട്വിസ്റ്റ് എന്ന യുവസംവിധായകന്‍റെ വേഷമാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസി ചെയ്‌തത്. പേരിൽ ഒലിവർ ട്വിസ്റ്റിന് പകരം സ്ഥലപ്പേര് കൂട്ടിച്ചേർക്കുന്നതാണ് നല്ലതെന്ന് ഇന്ദ്രൻസ് പറയുന്നതും ആന്‍റണി വട്ടിയൂർക്കാവ്, ആന്‍റണി കൂണ്ടാങ്കടവ് പോലുള്ള പേരുകൾ നല്ലതല്ലെന്നുമുള്ള മക്കളുടെ സംഭാഷണമാണ് ഡിലീറ്റഡ് സീനിലുള്ളത്.
More Read:'ആദ്യം സപ്ലി തന്ന് തകർക്കാൻ നോക്കി, പിന്നീട് യൂട്യൂബ് ചാനൽ' ; നസ്‌ലന്‍റെ 'ചുമ്മാ ഒരു മോട്ടിവേഷൻ' വീഡിയോ
ഹോളിവുഡില്‍ സായിപ്പന്മാര്‍ക്ക് പറയാനുള്ള പേരാണ് തന്‍റേതെന്നും അതിനാൽ സ്ഥലപ്പേര് ചേർക്കുന്നത് രസമല്ലെന്നും ശ്രീനാഥ് പറയുന്നു. ആഗസ്റ്റ് 19നായിരുന്നു ആമസോണ്‍ പ്രൈമിലൂടെ ഹോം പ്രദർശനത്തിനെത്തിയത്. വിജയ് ബാബുവാണ് ചിത്രത്തിന്‍റെ നിർമാതാവ്.