കേരളം

kerala

ETV Bharat / sitara

ഇന്ദ്രൻസിന്‍റെ 'ഹോം' ആമസോണിലൂടെ ഓണം റിലീസിനെത്തുന്നു - ഇന്ദ്രൻസ് ഓണം റിലീസ് ആമസോൺ വാർത്ത

ഇന്ദ്രൻസിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു എന്നിവരും ചിത്രത്തിലെ കേന്ദ്രവേഷങ്ങൾ ചെയ്യുന്നു.

amazon prime onam news  amazon prime indrans film release news  home film malayalam news  home indrans vijay babu news  ഹോം ഇന്ദ്രൻസ് വാർത്ത  ഇന്ദ്രൻസ് വിജയ് ബാബു സിനിമ വാർത്ത  ഇന്ദ്രൻസ് ഓണം റിലീസ് ആമസോൺ വാർത്ത  ഇന്ദ്രൻസ് ആമസോൺ പ്രൈം വാർത്ത
ഇന്ദ്രൻസ്

By

Published : Aug 10, 2021, 5:24 PM IST

മലയാളത്തില്‍ ഹാസ്യനടനായും സഹതാരമായും കൂടാതെ വസ്ത്രാലങ്കാര രംഗത്തും സുപരിചിതനായ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ഹോം. ഇന്ദ്രൻസിന്‍റെ 341-ാമത്തെ ചിത്രം ഒടിടിയിലൂടെ നേരിട്ട് റിലീസിനെത്തുകയാണ്. കുടുംബപ്രേക്ഷകർക്കായി ഒരുക്കുന്ന മലയാളചിത്രം ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെയാണ് പ്രദർശിപ്പിക്കുന്നത്.

ഓണം റിലീസായി ചിത്രം ആമസോണിൽ എത്തുമെന്ന് നിർമാതാവ് വിജയ് ബാബു ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ ചിത്രത്തിന്‍റെ സംവിധായകൻ റോജിൻ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്‍റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായർ, മിനോൺ എന്നിവരാണ് ഹോമിലെ മറ്റ് പ്രധാന താരങ്ങൾ.

More Read:ഇന്ദ്രൻസിന്‍റെ 341-ാം ചിത്രം; 'ഹോം' ടീസർ പുറത്തിറങ്ങി

നീല്‍ ഡി കുന്‍ഹയാണ് ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. പ്രജീഷ് പ്രകാശ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യമാണ്. ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കുന്നതും രാഹുൽ തന്നെയാണ്.

ABOUT THE AUTHOR

...view details