താരപുത്രിയായ പ്രാര്‍ഥന ഇന്ദ്രജിത്തിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ എന്നും ആരാധകര്‍ക്ക് ഇഷ്ടമാണ്. കുടുംബത്തിലെ എല്ലാവരും അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ പ്രാര്‍ഥന പാട്ടിലാണ് ശ്രദ്ധിക്കുന്നത്. മലയാളത്തിലും ബോളിവുഡിലും പിന്നണി ഗാനരംഗത്ത് പ്രാര്‍ഥന അരങ്ങേറ്റം നടത്തി കഴിഞ്ഞു. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ പൂര്‍ണിമ ഡിസൈന്‍ ചെയ്‌ത വസ്ത്രങ്ങള്‍ക്ക് മോഡലാകാറുള്ള പ്രാര്‍ഥന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ചുവന്ന നിറത്തിലുള്ള ഗ്ലാമറസ് ഡ്രസ്സില്‍ സുന്ദരിയായാണ് താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫാഷന്‍റെ കാര്യത്തില്‍ അമ്മയെ കടത്തിവെട്ടും മകള്‍ - prarthana indrajith news
ചുവന്ന നിറത്തിലുള്ള ഗ്ലാമറസ് ഡ്രസ്സില്‍ സുന്ദരിയായാണ് താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'അലോഹ' എന്നാണ് ഫോട്ടോയ്‌ക്ക് ക്യാപ്ഷനായി കുറിച്ചത്
![ഫാഷന്‍റെ കാര്യത്തില്‍ അമ്മയെ കടത്തിവെട്ടും മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് വാര്‍ത്തകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് സിനിമകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് ഫോട്ടോകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് പാട്ടുകള്‍ വാര്‍ത്തകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് പാട്ടുകള്‍ prarthana indrajith latest glamorous photo prarthana indrajith photos news prarthana indrajith news prarthana indrajith songs news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10027976-986-10027976-1609080094416.jpg)
പ്രാര്‍ഥന ഇന്ദ്രജിത്ത്
'അലോഹ' എന്നാണ് ഫോട്ടോയ്‌ക്ക് ക്യാപ്ഷനായി കുറിച്ചത്. വസ്ത്രം ആര് ഡിസൈന്‍ ചെയ്‌തതാണെന്ന് പ്രാര്‍ഥന വെളിപ്പെടുത്തിയിട്ടില്ല. എസ്തര്‍ അനില്‍, സിത്താര കൃഷ്ണ കുമാര്‍ എന്നിവരെല്ലാം 'പ്രാര്‍ഥന മോഡേണ്‍ വസ്ത്രത്തില്‍ മനോഹരിയായിരിക്കുന്നുവെന്ന്' കമന്‍റ് ചെയ്‌തിട്ടുണ്ട്. അതേസമയം ഗ്ലാമറസ് വേഷത്തില്‍ എത്തിയ പ്രാര്‍ഥനയെ ചിലര്‍ വിമര്‍ശിച്ചിട്ടുമുണ്ട്. 'ഈ പ്രായത്തില്‍ ഇത്രയും മോഡേണ്‍ ആവണോ' എന്നായിരുന്നു വിമര്‍ശകരുടെ കമന്‍റ്. ഇന്‍സ്റ്റാഗ്രാം പേജില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് പ്രാര്‍ഥനയ്‌ക്കുള്ളത്.