കേരളം

kerala

ETV Bharat / sitara

ഇന്ദ്രജിത്തിനൊപ്പം കുണ്ടന്നൂര്‍ മേല്‍പ്പാലം സന്ദര്‍ശിച്ച് പ്രാര്‍ഥനയും രഞ്ജിനിയും - ഇന്ദ്രജിത്ത് സുകുമാരന്‍ വാര്‍ത്തകള്‍

വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് കൊച്ചിയിലെ ജനങ്ങള്‍.

Indrajith prarthana ranjini visited Kundannoor flyover  കുണ്ടന്നൂര്‍ മേല്‍പ്പാലം ഇന്ദ്രജിത്തിനൊപ്പം സന്ദര്‍ശിച്ച് പ്രാര്‍ഥനയും രഞ്ജിനിയും  കുണ്ടന്നൂര്‍ മേല്‍പ്പാലം വാര്‍ത്തകള്‍  Kundannoor flyover news  ഇന്ദ്രജിത്ത് സുകുമാരന്‍ വാര്‍ത്തകള്‍  Indrajith prarthana ranjini
കുണ്ടന്നൂര്‍ മേല്‍പ്പാലം ഇന്ദ്രജിത്തിനൊപ്പം സന്ദര്‍ശിച്ച് പ്രാര്‍ഥനയും രഞ്ജിനിയും

By

Published : Jan 10, 2021, 2:52 PM IST

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആറുവരിപ്പാതയുള്ള രണ്ട് മേൽപാലങ്ങൾ യാഥാർഥ്യമായതോടെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് കൊച്ചിയിലെ ജനങ്ങള്‍. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് ആഘോഷമായി കൊച്ചിക്കാര്‍ നടത്തിയത്. നൂറ് കണക്കിന് ആളുകളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. പുതിയ മേല്‍പ്പാലങ്ങള്‍ സന്ദര്‍ശിക്കാനും നിരവധി പേര്‍ എത്തുന്നുണ്ട്. നടന്‍ ഇന്ദ്രജിത്ത് സുകുമാരനും മകള്‍ പ്രാര്‍ഥനയും അവതാരികയും മോഡലുമായി രഞ്ജിനി ഹരിദാസും കുണ്ടന്നൂര്‍ മേല്‍പ്പാലം സന്ദര്‍ശിക്കാനെത്തിയിരുന്നു. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് മുകളിലൂടെയുള്ള രാത്രി സവാരിയുടെ ഫോട്ടോയും ഇന്ദ്രജിത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഗോവയിലെ ന്യൂഇയര്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് മടങ്ങിയെത്തിയതേ ഉള്ളൂ ഇന്ദ്രജിത്തും കുടുംബവും. അടുത്തിടെ മകള്‍ പ്രാര്‍ഥന പിന്നണി ഗായികയായി ബോളിവുഡില്‍ അരങ്ങേറിയിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ അവതാരികയായി തിരക്കിലാണ് രഞ്ജിനി ഹരിദാസ്.

ABOUT THE AUTHOR

...view details