കേരളം

kerala

ETV Bharat / sitara

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് ഇന്ത്യൻ 2 സംവിധായകൻ - lyca productions

മൂന്ന് പേരുടെ ജീവൻ നഷ്‌ടമായതിന്‍റെ ആഘാതത്തിൽ നിന്നും തിരിച്ചുവരാൻ ശ്രമിക്കുകയാണെന്നും ഒരു കോടി രൂപ അവർക്കുള്ള ചെറിയൊരു സഹായമാണെന്നും സംവിധായകൻ ശങ്കർ വ്യക്തമാക്കി.

Indian 2  kamal hassan  shankar  sankar director  kajal agarwal  crane accident  crane accident in shooting set  indian 2 accident  ഒരു കോടി രൂപ നൽകും ഇന്ത്യൻ 2 സംവിധായകൻ  ഇന്ത്യൻ 2 സംവിധായകൻ  ശങ്കർ  കമൽഹാസൻ  കാജല്‍ അഗർവാൾ  lyca  lyca productions  ക്രെയിൻ അപകടം
എസ്. ശങ്കർ

By

Published : Feb 29, 2020, 7:47 AM IST

ഇന്ത്യൻ 2 സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ക്രെയിൻ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ എസ്. ശങ്കർ. ഇവരുടെ ജീവിതത്തിന് പകരമാകില്ലെങ്കിലും ആ കുടുംബങ്ങൾക്കായുള്ള ചെറിയ സഹായമെന്ന നിലയ്‌ക്കാണ് പണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യൻ 2വിന്‍റെ നിർമാണ കമ്പനി ലൈക്ക പ്രൊഡക്ഷൻസും 2 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഈ മാസം 19ന് ഉണ്ടായ അപകടത്തിൽ കൃഷ്‌ണ, മധു, ചന്ദ്രൻ എന്നിവരാണ് മരിച്ചത്. സിനിമക്ക് വേണ്ടി സെറ്റ് നിർമിക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞ് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംവിധായകൻ ശങ്കർ, കമൽഹാസൻ, കാജല്‍ അഗർവാൾ എന്നിവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ആഘാതത്തിൽ നിന്നും താൻ തിരിച്ചു വരാൻ ശ്രമിക്കുകയാണെന്നും മൂന്ന് പേരുടെ ജീവൻ നഷ്‌ടമായതിന്‍റെ വേദനയിലാണെന്നും ശങ്കർ പറഞ്ഞു.

ABOUT THE AUTHOR

...view details