മലയാളികളുടെ കപടസദാചാരത്തിനെതിരെ തുറന്നടിച്ച് നടിയും അവതാരികയുമായ സാധിക വേണുഗോപാല്‍. ഒരു അഭിമുഖത്തിലാണ് താരം തനിക്ക് ലഭിക്കുന്ന മോശം കമന്‍റുകള്‍ക്കെതിരെ തുറന്നടിച്ചത്. തന്‍റെ സമൂഹ്യമാധ്യമങ്ങളിലെ അകൗണ്ടുകളിലേക്ക് വരുന്ന മെസേജുകളും കമന്‍റുകളും മലയാളികളുടെ കപടസദാചാരത്തിന് ഉദാഹരണമാണെന്നും നടി പറഞ്ഞു. 'പലരും അശ്ലീല കമന്‍റുകളും മെസേജുകളും ഫോട്ടോകളും എന്‍റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്‍റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്' സാധിക തുറന്ന് പറഞ്ഞു.
മറച്ചുവെക്കുംതോറും കൗതുകം കൂടും; മലയാളികള്‍ കപടസദാചാരവാദികളെന്ന് സാധിക വേണുഗോപാല്‍ - Sadhika Venugopal latest news
അവതാരികയും നടിയുമായ സാധിക വേണുഗോപാലാണ് തന്‍റെ ഫോട്ടോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന കമന്‍റുകള്‍ മലയാളികളുടെ കപടസദാചാരത്തിന്‍റെ ഉദാഹരണമാണെന്ന് തുറന്നടിച്ചത്
എന്നാല്‍ ഇതെല്ലാം തന്‍റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമാണ്. പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. അതിന്‍റെ പേരില്‍ ആര്‍ക്കും തന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ലെന്നും താരം വ്യക്തമാക്കി. പെണ്ണിന്‍റെ ശരീരം മറച്ചുവെക്കേണ്ട ഒന്നാണെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം കമന്‍റുകള്‍ വരുന്നതെന്നും, മറച്ചുവെക്കുന്നിടത്തോളം ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം ആളുകള്‍ക്ക് കൂടുമെന്നും, ആ കൗതുകമാണ് പിന്നീട് പീഡനമായി മാറുന്നതെന്നും സാധിക പറഞ്ഞു.
മലയാളികള്‍ കപട സദാചാരവാദികളാണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. എന്‍റെ ശരികളാണ് എന്‍റെ തീരുമാനങ്ങള്‍ സാധിക കൂട്ടിച്ചേര്‍ത്തു. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം അവതാരികയായും തിളങ്ങി നില്‍ക്കുകയാണ്.