പാലക്കാട്: ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം 'ക്വോ വാഡിസ്, ഐഡ?' ഐഎഫ്എഫ്കെ പാലക്കാട് എഡിഷന്‍റെ ഉദ്ഘാടന ചിത്രമാകും. പ്രിയ കോംപ്ലക്‌സില്‍ വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമാവും ചിത്രം പ്രദര്‍ശിപ്പിക്കുക.
ഐഎഫ്എഫ്കെ പാലക്കാട്; ബോസ്നിയന്‍ വംശഹത്യ പറയുന്ന 'ക്വോ വാഡിസ്, ഐഡ?' ഉദ്ഘാടന ചിത്രം - iffk palakkad 2021 news
ഇന്ന് വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ബോസ്നിയന്‍ ചിത്രം 'ക്വോ വാഡിസ്, ഐഡ?'യുടെ പ്രദർശനം.
ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്‍റെ അർഥരാഹിത്യവും അനാവരണം ചെയ്യുന്നു. സ്രെബ്രെനിക്കയിലെ യു.എന്നിന്‍റെ വിവര്‍ത്തകയായ ഐഡ എന്ന കഥാപാത്രത്തിന്‍റെ കുടുംബ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ പ്രമേയം.
ബലാത്സംഗം, ശിരഛേദം തുടങ്ങി വംശഹത്യയുടെ ഭീകരതയെ ഐഡയുടെ കാഴ്ചപ്പാടിലൂടെ ചിത്രം കാണിച്ചുതരുന്നു. സെര്‍ബിയന്‍ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബ്രെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ക്വോ വാഡിസ്, ഐഡ? ഇത്തവണത്തെ ഓസ്‌കര്‍ നോമിനേഷനിലും ഇടം പിടിച്ച ചിത്രമാണ്. വെനീസ് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിൽ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കിയിട്ടുണ്ട്.