പാലക്കാട്:ഐഎഫ്എഫ്കെയുടെ നാലാം ദിനത്തിൽ ലോകസിനിമ വിഭാഗത്തിലെ എട്ടു ചിത്രങ്ങൾ ഉൾപ്പടെ 19 സിനിമകള്‍ പ്രദർശിപ്പിക്കും. മത്സര ചിത്രങ്ങളായ ചുരുളി, ഹാസ്യം, റോം, ഇൻ ബിറ്റ്‌വീൻ ഡയിങ്, ദേർ ഈസ് നോ ഈവിള്‍ എന്നിവയുടെ പുനഃപ്രദർശനവും കയറ്റം, ഗ്രാമവൃക്ഷത്തിലെ കുയിൽ, ആൻഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നിവയുടെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും.
ഐഎഫ്എഫ്കെ പാലക്കാട്; നാലാം ദിവസം 19 സിനിമകൾ പ്രദർശനത്തിന് - kerala film festival news latest
മത്സര ചിത്രങ്ങളായ ചുരുളി, ഹാസ്യം, റോം, ഇൻ ബിറ്റ്‌വീൻ ഡയിങ്, ദേർ ഈസ് നോ ഈവിള്‍ ചിത്രങ്ങളുടെ പുനഃപ്രദർശനവും ഇന്നുണ്ടാകും.
ഐഎഫ്എഫ്കെ പാലക്കാട്
ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ അരുണ്‍ കാര്‍ത്തിക്കിന്‍റെ നാസര്‍, ചാരുലത ചിത്രങ്ങളും ദക്ഷിണ കൊറിയന്‍ ചിത്രം ബേര്‍ണിങ്ങും പ്രദര്‍ശിപ്പിക്കും. ജാസ്മില സെബാനികിന്‍റെ ക്വാ വാഡിസ് ഐഡ?, ചൈനീസ് ചിത്രം സാറ്റര്‍ഡേ ഫിക്ഷന്‍, നോ വെയർ സ്പെഷ്യല്‍, തോമസ് വിന്‍റ്ബെര്‍ഗിന്‍റെ അനതര്‍ റൗണ്ട്, പാലസ്തീന്‍ ചിത്രം 200 മീറ്റേഴ്സ്, ഫ്രാന്‍സിസ് ഓസോണിന്‍റെ സമ്മര്‍ ഓഫ് 85, ഇസ്രയേൽ ചിത്രം ലൈല ഇന്‍ ഹൈഫ, മാലു എന്നിവയാണ് ലോക സിനിമാ വിഭാഗത്തിലുള്ളത്.