കേരളം

kerala

ETV Bharat / sitara

ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ; മാറ്റുരച്ച് ചുരുളിയും കൊസയും കിം കി ഡുക്ക് ചിത്രങ്ങളും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ഹിന്ദി ചിത്രം കൊസ, വിയറ്റ്നാമീസ് ചിത്രം റോം എന്നിവ ചലച്ചിത്രമേളയുടെ മാറ്റു കൂട്ടി. അന്തരിച്ച സംവിധായകൻ കിം കി ഡുക്കിനും നടൻ ഇർഫാൻ ഖാനും ആദരവേകി ഇരുവരുടെയും ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.

കിം കി ഡുക്ക് ചിത്രങ്ങൾ ഐഎഫ്എഫ്കെ വാർത്ത  ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി വാർത്ത  ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ വാർത്ത  കൊച്ചി എഡിഷൻ രണ്ടാം ദിവസം വാർത്ത  ljp churuli and kim ki duk films at kochi iffk news  iffk kochi leg second day news  international film festival kerala kochi news
ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ രണ്ടാം ദിവസം

By

Published : Feb 18, 2021, 9:30 PM IST

Updated : Feb 18, 2021, 10:24 PM IST

എറണാകുളം:കൊച്ചിയിൽ നടക്കുന്ന 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ശ്രദ്ധേയമായത് ചുരുളിയുൾപ്പടെയുള്ള മത്സര ചിത്രങ്ങൾ. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിക്ക് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മനസ്സിന്‍റെ അടിസ്ഥാന ചേതനകളില്‍ കറങ്ങിത്തിരിയുന്ന മനുഷ്യന്‍റെ കഥയാണ് എൽജെപിയുടെ ചുരുളി.

ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ രണ്ടാം ദിവസം

മോഹിത് പ്രിദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കൊസയും നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിച്ചു. അസർബൈജാനിയൻ ചിത്രം ബിലേസുവര്‍, വിയറ്റ്നാമീസ് ചിത്രം റോം, ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ്, മെക്സിക്കൻ ചിത്രം ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദർശനത്തിനെത്തിയ മത്സര ചിത്രങ്ങൾ. റോം എന്ന ചിത്രം മേളയിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി.

ഡോൺ പാലത്തറ സംവിധാനം ചെയ്ത 1956, മധ്യതിരുവിതാംകൂർ, വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങളാണ് ഇന്നലെ ചലച്ചിത്രമേളയിൽ പ്രദർശപ്പിച്ചത്. അന്തരിച്ച സംവിധായകൻ കിം കി ഡുക്കിനുള്ള ആദരസൂചകമായി സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റർ ആന്‍ഡ് സ്പ്രിംഗ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തി. നിറഞ്ഞ സദസിലായിരുന്നു പ്രദർശനം.

നടൻ ഇർഫാൻ ഖാന് ആദരം അർപ്പിച്ച് ഖിസ്സ: ദി ടെയ്ൽ ഓഫ് എ ലോൺലി ഗോസ്റ്റ്, ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ ഓസ്കർ ജേതാവായ വസ്ത്രാലങ്കാരക ഭാനു അതയ്യക്ക് ആദരമായി നാഗ്രികിക് എന്ന ചിത്രവും കൊച്ചി എഡിഷന്‍റെ രണ്ടാം ദിനത്തിൽ ദൃശ്യവിരുന്നൊരുക്കി.

Last Updated : Feb 18, 2021, 10:24 PM IST

ABOUT THE AUTHOR

...view details