തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. അവസാനദിനത്തിൽ അഞ്ച് മലയാളചിത്രങ്ങൾ അടക്കം 28 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കട്ട്, സീസർ ഡിയാസിന്‍റെ 'ഔർ മദേഴ്സ്, റാഹത് കസ്മിയുടെ 'ദി ക്വിൽറ്റ്' എന്നീ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കും. ഹൈനൂർ പൽമാസൺന്‍റെ 'എ വൈറ്റ് വൈറ്റ് ഡേ', പെമ സെഡ 'ബലൂൺ', ഫാറ്റി അകിന്‍റെ 'ദി ഗോൾഡൻ ഗ്ലോവ്' തുടങ്ങി 14 ചിത്രങ്ങൾ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഈസ ഷരീഫിന്‍റെ 'കാന്തൻ- ദി ലവർ ഓഫ് കളർ', അനുരാജ് മനോഹറിന്‍റെ 'ഇഷ്ക്' ആഷിഖ് അബുവിന്‍റെ 'വൈറസ്' തുടങ്ങിയ മലയാള ചിത്രങ്ങളുടെ പ്രദർശനവുമുണ്ടാകും.
ഐഎഫ്എഫ്‌കെക്ക് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം - ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള
സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് സിനിമാ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറും
![ഐഎഫ്എഫ്‌കെക്ക് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം IFFK; It was only hours before the curtain fell ഐഎഫ്എഫ്‌കെ; തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ഐഎഫ്എഫ്‌കെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഐഎഫ്എഫ്‌കെ സമാപനം ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള IFFK](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5356654-108-5356654-1576183756167.jpg)
സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് സിനിമാ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറും. വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയവ ഉൾപ്പടെ 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. സമാപന ചടങ്ങിന് ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ വിജയിക്കുന്ന ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനവും നടക്കും. അതേസമയം ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. ഇന്ന് വൈകിട്ട് 5.45 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നിന് ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. മലയാളത്തിൽ നിന്ന് ജെല്ലിക്കട്ടും, വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരിക്കുന്നത്.