കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തീയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ പാസുകള്‍ വിതരണം ചെയ്യും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാൽ രജിസ്റ്റര്‍ ചെയ്തവർക്ക് പാസുകള്‍ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്.
ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും - ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുകള്‍
രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് മണി വരെ പാസുകൾ വിതരണം ചെയ്യും. ഇത്തവണ 10500 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്യുക
അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാസുകൾക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം വരിനില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി പത്ത് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെലിഗേറ്റ് സെല്ലിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് പാസ് വിതരണം ആരംഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളിൽ രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് മണി വരെ പാസുകൾ വിതരണം ചെയ്യും. ഇത്തവണ 10500 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്യുക.