പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അനിവാര്യമായ തലമുറമാറ്റം സംഭവിക്കുന്നതായി അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ. ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളിത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത. മേളയുടെ നാല് പതിപ്പുകളിലും അത് പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. 'നാല് പതിപ്പുകളായി മേള നടത്തിയതിലൂടെ എല്ലാ മേഖലയിലും യുവാക്കളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി. മേളയോടൊപ്പം ഇനി ദീർഘദൂരം സഞ്ചരിക്കേണ്ടവരാണ് ഇവർ. മികച്ച ആസ്വാദകരെയും ചലച്ചിത്രപ്രവർത്തകരെയും സൃഷ്ടിക്കാനുള്ള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രദൗത്യം തുടരും. സാംസ്‌കാരിക മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലക്കാടിന്‍റെ മണ്ണിന് മേളയിലൂടെ നവ്യാനുഭവം നൽകാനായതിൽ ചാരിതാർഥ്യമുണ്ട്' അജോയ് ചന്ദ്രന്‍ പറഞ്ഞു. സാധാരണക്കാർക്ക് ലോക സിനിമയെ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതിന് ചലച്ചിത്ര അക്കാദമി കൂടുതൽ ശ്രമം നടത്തുെമന്നും അദ്ദേഹം പറഞ്ഞു.
ഐഎഫ്‌എഫ്‌കെ 2021; അനിവാര്യമായ തലമുറമാറ്റം സംഭവിക്കുന്നതായി അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ - Ajoy Chandran news
ഇത്തവണത്തെ മേളയ്‌ക്ക് ലഭിച്ച ആവേശകരമായ ആസ്വാദക പങ്കാളിത്തം പ്രാദേശികമായി ഇത്തരം പതിപ്പുകൾ നടത്തേണ്ടത്തിന്‍റെ പ്രസക്തി ഊട്ടിയുറപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ലോക സിനിമയെ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതിന് ചലച്ചിത്ര അക്കാദമി കൂടുതൽ ശ്രമം നടത്തുെമന്നും അജോയ് ചന്ദ്രന്‍ പറഞ്ഞു
![ഐഎഫ്‌എഫ്‌കെ 2021; അനിവാര്യമായ തലമുറമാറ്റം സംഭവിക്കുന്നതായി അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ IFFK 2021 Academy Secretary Ajoy Chandran opinion ഐഎഫ്‌എഫ്‌കെ 2021 വാര്‍ത്തകള്‍ ഐഎഫ്‌എഫ്‌കെ 2021 സിനിമകള്‍ ഐഎഫ്‌എഫ്‌കെ 2021 പുരസ്‌കാരങ്ങള്‍ ഐഎഫ്‌എഫ്‌കെ 2021 പാലക്കാട് Ajoy Chandran news IFFK 2021 Academy Secretary Ajoy Chandran news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10866951-182-10866951-1614850631582.jpg)
രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിയാഫിന്‍റെ (ഇന്‍റര്‍നാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻസ്) അംഗീകാരമുള്ള ചലച്ചിത്ര മേള എന്ന നിലയിൽ സ്ഥിരം വേദി തലസ്ഥാന നഗരി തന്നെയായിരിക്കും. അക്കാഡമി ലക്ഷ്യമിട്ടതുപോലെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുർണ്ണമായും പാലിച്ചാണ് നാല് പതിപ്പുകളും നടത്തിവരുന്നത്. പ്രേക്ഷകരുടെ സഹകരണമാണ് ഇത്തവണത്തേയും മേളയുടെ വിജയ ഘടകം. കൊവിഡ് പ്രതിസന്ധിക്കിടയിലും പരിപാടികളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ മേളയെ വിജയിപ്പിക്കാനായത് മലയാളികളുടെ അച്ചടക്കബോധത്തിന് മറ്റൊരു തെളിവായെന്നും അജോയ് ചന്ദ്രന്‍ പറഞ്ഞു. മറ്റ് പല ചലച്ചിത്ര മേളകളും മാറ്റിവെയ്ക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്‌തപ്പോഴാണ് ഐഎഫ്എഫ്കെയുടെ ഈ മാതൃകാപരമായ മുന്നേറ്റമെന്നും അജോയ് ചന്ദ്രൻ പറഞ്ഞു.