കേരളം

kerala

ETV Bharat / sitara

ഐഎഫ്‌എഫ്കെയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തനമാരംഭിക്കും. 1000 രൂപയാണ് പൊതുവിഭാഗത്തിനായുള്ള രജിസ്‌ട്രേഷന്‍ ഫീസ്

ഐഎഫ്‌എഫ്കെ

By

Published : Nov 11, 2019, 8:42 PM IST

Updated : Nov 11, 2019, 11:16 PM IST

തിരുവനന്തപുരം:ഇരുപത്തിനാലാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അടുത്ത മാസം ആറുമുതൽ പതിമൂന്ന് വരെ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് നാളെ ആരംഭിക്കുന്നത്.
നാളെ രാവിലെ പത്ത് മണി മുതല്‍ ഡെലിഗേറ്റ് പാസ് രജിസ്‌ട്രേഷൻ തുടങ്ങും. കൂടാതെ, തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും.
1000 രൂപയാണ് പൊതുവിഭാഗത്തിനായുള്ള എൻട്രി ഫീസ്. നവംബര്‍ 26 കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയുമാണ് അടയ്‌ക്കേണ്ടത്. ചലച്ചിത്ര- ടിവി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും നവംബര്‍ 15മുതല്‍ 25വരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20മുതല്‍ 25വരെയും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

Last Updated : Nov 11, 2019, 11:16 PM IST

ABOUT THE AUTHOR

...view details