Sean Penn along with Ukrainian people: കാര്‍ ഉപേക്ഷിച്ച് യുക്രൈനിലെ അഭയാര്‍ഥികള്‍ക്കൊപ്പം നടന്ന് നീങ്ങി ഹോളിവുഡ് നടനും സംവിധായകനുമായ സീന്‍ പെന്‍. ഒരു ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തിനായാണ് അദ്ദേഹം യുക്രൈന്‍ തലസ്ഥാനത്തെത്തിയത്. കൂട്ടപ്പലായനം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോളണ്ട് അതിര്‍ത്തിയിലേക്ക് അദ്ദേഹം നടന്നു.
തോളിലൊരു ബാഗും കയ്യില്‍ ഒരു ട്രോളിയും വലിച്ച് നടന്നുനീങ്ങുന്ന സീന്‍ പെന്നിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. സീന്‍ പെന്‍ തന്നെയാണ് കുറിപ്പും ചിത്രവും ട്വീറ്റ് ചെയ്‌തത്.
Sean Penn tweet: 'ഞാനും രണ്ട് സഹപ്രവര്‍ത്തകരും റോഡരികില്‍ കാര്‍ ഉപേക്ഷിച്ച് പോളിഷ് അതിര്‍ത്തിയിലേക്ക് കിലോ മീറ്ററുകള്‍ നടന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ കൂടുതല്‍ സ്‌ത്രീകളും കുട്ടികളും ആണുള്ളത്. മിക്കതിലും ലഗേജുകള്‍ ഇല്ല. അവരുടെ സമ്പാദ്യം ആ കാറുകള്‍ മാത്രമാണ്.' - സീന്‍ പെന്‍ കുറിച്ചു.
Also Read: 'പൃഥ്വിരാജ്' നേരത്തേ എത്തും ; പുതിയ റിലീസ് തീയതി പുറത്ത്
Sean Penn in Ukraine to shoot a documentary: പ്രസിഡന്‍റ് സെലന്‍സ്‌കിയും യുക്രൈന്‍ ജനതയും ധൈര്യത്തിന്‍റെ ചരിത്ര ചിഹ്നങ്ങള്‍ ആണെന്നും സീന്‍ പെന്‍ കുറിച്ചിട്ടുണ്ട്. ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി പെന്‍ കീവിലുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. യുക്രൈനെതിരെ റഷ്യയുടെ ആക്രമണം നടക്കവെ തന്നെ കീവിലെ പ്രസിഡന്‍ഷ്യല്‍ ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന്‍റെ ചിത്രങ്ങളില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.