പ്രശസ്‌ത ഹോളിവുഡ് തിരക്കഥാ രചയിതാവും നാടകകൃത്തുമായ സർ റോണാൾഡ് ഹാർവുഡ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഹാർവുഡിന്‍റെ അന്ത്യം. പോളിഷ് സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കിയുടെ ദി പിയാനിസ്റ്റ് എന്ന വിശ്വവിഖ്യാത ചിത്രത്തിന്‍റെ തിരക്കഥയെഴുതിയത് സർ റോണാൾഡ് ഹാർവുഡായിരുന്നു. വ്ളാഡ്സ്ലോ സ്‌പിൽമാൻ എന്ന ജൂത പിയാനിസ്റ്റിന്‍റെ ആത്മകഥയെ അവലംബിച്ച് 2002ൽ പുറത്തിറങ്ങിയ ദി പിയാനിസ്റ്റ് സിനിമയുടെ തിരക്കഥക്ക് ഹാർവുഡിന് അക്കാദമി പുരസ്‌കരം ലഭിച്ചിട്ടുണ്ട്.
'ദി പിയാനിസ്റ്റ്' തിരക്കഥാകൃത്ത് സർ റോണാൾഡ് ഹാർവുഡ് അന്തരിച്ചു - the pianist writer
പ്രശസ്‌ത നാടകാകൃത്തും ഹോളിവുഡ് തിരക്കഥാകൃത്തുമായ സർ റോണാൾഡ് ഹാർവുഡ് വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്തരിച്ചത്. ദി പിയാനിസ്റ്റ് സിനിമയുടെ തിരക്കഥക്ക് ഹാർവുഡിന് 2002ൽ ഓസ്‌കാർ ലഭിച്ചിട്ടുണ്ട്.
തിരക്കഥാകൃത്ത് സർ റോണാൾഡ് ഹാർവുഡ്
ലോക മഹായുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിന്‍റെ പ്രശസ്‌ത നാടകാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. ദി ഡ്രസ്സർ, ക്വാർട്ടറ്റ് പോലുള്ള ഹാർവുഡിന്‍റെ നാടകങ്ങൾ സിനിമയായും ഒരുക്കിയിട്ടുണ്ട്.