ജോക്കര്‍ സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം മുതല്‍ മുടക്കിനേക്കാള്‍ എട്ടിരട്ടിയിലേറെ. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ രണ്ടിനായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ചിത്രം 900 മില്യണ്‍ ഡോളര്‍ അതായത് 6347 കോടി രൂപയിലധികം കളക്ഷന്‍ നേടികഴിഞ്ഞുവെന്നാണ് പുതിയ ഹോളിവുഡ് റിപ്പോര്‍ട്ട്. മില്യണ്‍ ഡോളര്‍ അതായത് 423 കോടി രൂപ എന്ന പ്രധാന ഹോളിവുഡ് പ്രോജക്ടുകളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ ബജറ്റായിരുന്നു ചിത്രത്തിന്റേത്.
മുടക്കുമുതലിന്റെ എട്ടിരട്ടി തിരികെ നല്കി 'ജോക്കര്‍' മുന്നേറുന്നു
ചിത്രം 900 മില്യണ്‍ ഡോളര്‍ അതായത് 6347 കോടി രൂപയിലധികം കളക്ഷന്‍ നേടി കഴിഞ്ഞുവെന്നാണ് പുതിയ ഹോളിവുഡ് റിപ്പോര്‍ട്ട്
നിര്‍മാണ ഘട്ടത്തില്‍ മാത്രം ചെലവ് വന്ന തുകയാണ് ഇത്. മാര്‍ക്കറ്റിങ്ങ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കഴിച്ച് ചിത്രം വാര്‍ണര്‍ ബ്രദേഴ്സ് അടക്കമുള്ള നിര്‍മാതാക്കള്‍ക്ക് 500 മില്യണ്‍ ഏകദേശം 3526 കോടി രൂപയിലധികം ലാഭം ഇതിനകം നേടിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 900 മില്യണ്‍ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്ക് തന്നെയോ എത്തിയേക്കാമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
‘ആര്-റേറ്റഡ്’ ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവില്‍ ജോക്കര്‍. ഡെഡ്പൂളിന്റെ കളക്ഷനെ (783 മില്യണ്‍) മറികടന്നതോടെയാണിത്. എക്കാലത്തെയും ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതാണ് നിലവില്‍ ജോക്കര്‍. അക്വമാന് (1.14 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് റൈസസ് (1.08 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് (1 ബില്യണ്‍) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഡിസി ചിത്രങ്ങള്‍.