കേരളം

kerala

ETV Bharat / sitara

അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ആധിപത്യത്തിനായി കടല്‍യുദ്ധം; ഗ്രേഹൗണ്ടിന്‍റെ ട്രെയിലര്‍ പുറത്ത് - Greyhound Official Trailer

ഗെറ്റ് ലോയുടെ സംവിധായകന്‍ ആരോണ്‍ സ്നെയ്‌ഡറാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്

hollywood movie Greyhound Official Trailer released  അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ആധിപത്യത്തിനായി ഒരു കടല്‍യുദ്ധം; ഗ്രേഹൗണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്  ഗ്രേഹൗണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്  ഗെറ്റ് ലോ  ആരോണ്‍ സ്നെയ്‌ഡര്‍  ഗ്രേഹൗണ്ട്  hollywood movie Greyhound  Greyhound Official Trailer  Greyhound Official Trailer released
അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ആധിപത്യത്തിനായി ഒരു കടല്‍യുദ്ധം; ഗ്രേഹൗണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്

By

Published : Mar 16, 2020, 9:17 PM IST

റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗ്രേഹൗണ്ട്. ടോം ഹാങ്ക്‌സ് നേവി കമാന്‍ഡറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗെറ്റ് ലോയുടെ സംവിധായകന്‍ ആരോണ്‍ സ്നെയ്‌ഡറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിഎസ് ഫോറസ്റ്ററിന്‍റെ നോവലിനെ ആസ്പദമാക്കി ഹാങ്ക്‌സ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഹാങ്ക്സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ക്യാപ്റ്റന്‍ ഏണസ്റ്റ് ക്രൗസെന്നാണ്. മാനുവല്‍ ഗാര്‍സിയ റൂള്‍ഫോ, എലിസബത്ത് ഷൂ, സ്റ്റീഫന്‍ ഗ്രഹാം, റോബ് മോര്‍ഗന്‍, കാള്‍ ഗ്ലുസ്മാന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജൂണില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ABOUT THE AUTHOR

...view details