കേരളം

kerala

ETV Bharat / sitara

'നീതിക്കായുള്ള  ആദ്യ ചുവട്', ജോര്‍ജ് ഫ്ളോയിഡിന്‍റെ കോടതി വിധിയില്‍ ഐക്യദാര്‍ഢ്യവുമായി ഹോളിവുഡ്

അവഞ്ചേഴ്സ് ഫെയിം ക്രിസ് ഇവാൻസ്, ഓസ്കർ ജേതാവ് വയോള ഡേവിസ്, മരിയ കാരി, മരിയ കാരി, ടിവി അവതാരകൻ എല്ലെൻ ഡിജെനെറസ്, ടെലിവിഷൻ താരം സോഫിയ ബുഷ്, ഗായകൻ ജസ്റ്റിൻ ടിമ്പർലേക്ക്, അമേരിക്കൻ നടി ലിലി റെയിൻ‌ഹാർട്ട് തുടങ്ങി നിരവധി പ്രമുഖർ വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

അനീതിക്കെതിരെയുള്ള ആദ്യ ചുവട് വാർത്ത  ജോര്‍ജ് ഫ്ളോയിഡ് നീതി പുതിയ വാർത്ത  ജോര്‍ജ് ഫ്ളോയിഡ് ഹോളിവുഡ് താരങ്ങൾ വാർത്ത  ഹോളിവുഡ് താരങ്ങൾ ട്വീറ്റ് ഡെറിക് ചൗവിൻ വാർത്ത  എനിക്ക് ശ്വാസംമുട്ടുന്നു പുതിയ വാർത്ത  verdict george floyd murder news latest  hollywood celebrities george floyd news latest  george floyd derrick chouwen news  america protest george floyd news latest
ജോര്‍ജ് ഫ്ളോയിഡിന്‍റെ നീതിയിൽ പ്രശംസിച്ച് ഹോളിവുഡ് താരങ്ങൾ

By

Published : Apr 21, 2021, 1:55 PM IST

എനിക്ക് ശ്വാസംമുട്ടുന്നു... ഡെറിക് ചൗവിൻ എന്ന പൊലീസുകാരന്‍റെ ബൂട്ടിട്ട കാലുകളിൽ ഞെരിഞ്ഞമർന്ന ജീവൻ, 2020 മേയ് 25ന് കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡ്. അയാൾ നിലവിളിച്ച അവസാനവാക്കിനെ മുദ്രാവാക്യമാക്കി അമേരിക്കയിൽ കാട്ടുതീയായി പ്രതിഷേധം ആളിപ്പടർന്നു. ഒടുവിൽ അയാൾക്ക് നീതി ലഭിച്ചു.

More Read:‘എനിക്ക് ശ്വാസം മുട്ടുന്നു’... ഒടുവില്‍ നീതി; ചൗവിൻ കുറ്റക്കാരനാണെന്ന് കോടതി

ജോര്‍ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് വകുപ്പുകളിൽ ഡെറിക്ക് കുറ്റക്കാരനെന്ന് വിധി പുറത്തുവന്നതോടെ സാമൂഹിക- രാഷ്‌ട്രീയ- സിനിമാമേഖലകളിലെയും പ്രമുഖർ പ്രതികരണവും അഭിനന്ദനവുമായി രംഗത്തെത്തി. ഇത് അനീതിക്കെതിരെയുള്ള ആദ്യ ചുവടു‌ വയ്പ്പാണെന്നും വിവേചനങ്ങൾക്കെതിരെ ഇനിയും പോരാടാമെന്നും ട്വീറ്റുകളിലൂടെ പ്രമുഖ ഹോളിവുഡ് താരങ്ങൾ വ്യക്തമാക്കി.

അവഞ്ചേഴ്സ് ഫെയിം ക്രിസ് ഇവാൻസ്, ഓസ്കർ ജേതാവ് വയോള ഡേവിസ്, മരിയ കാരി, മരിയ കാരി തുടങ്ങി നിരവധി ഹോളിവുഡ് താരങ്ങൾ വിധിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പൊലീസിന്‍റെ വർണ വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച താരങ്ങളാണ് ഇവർ.

ജോർജ്ജിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സ്നേഹം അയക്കുന്നുവെന്ന് ക്രിസ് ഇവാൻസ് പറഞ്ഞു. ടെലിവിഷൻ താരം കെരി വാഷിങ്ടൺ നീതിയുടെ വിധിയെ അഭിനന്ദിച്ചതിനൊപ്പം ഇതുപോലുള്ള പോരാട്ടങ്ങൾ ഇനിയും തുടരണമെന്നും കുറിച്ചു.

ടിവി അവതാരകൻ എല്ലെൻ ഡിജെനെറസ്, ടെലിവിഷൻ താരം സോഫിയ ബുഷ്, ഗായകൻ ജസ്റ്റിൻ ടിമ്പർലേക്ക്, അമേരിക്കൻ നടി ലിലി റെയിൻ‌ഹാർട്ട് എന്നിവരും ഡെറിക് ചൗവിനെതിരെയുള്ള വിധിയെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details