കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകര്‍ക്ക് എതിരായ നീക്കങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത് ആയിരക്കണക്കിന് കര്‍ഷകരാണ്. കഴിഞ്ഞ ദിവസം നടിയും ഗായികയുമായ റിഹാന കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയതോടെ കര്‍ഷക സമരം ലോക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ റിഹാനയ്‌ക്കും മിയാ ഖലീഫയ്‌ക്കും പിന്നാലെ നടിയും ഒസ്‌കാര്‍ ജേതാവുമായ സൂസന്‍ സറാന്‍ഡണ്‍ താനും കര്‍ഷകര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖനം ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു സൂസന്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
റിഹാനയ്‌ക്ക് പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് നടി സൂസന്‍ സറാന്‍ഡണും - സൂസണ്‍ സറാന്‍ഡണ്‍ കര്‍ഷക പ്രതിഷേധം
കര്‍ഷകര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക എന്ന് കുറിച്ചുകൊണ്ടാണ് നടി സൂസന്‍ സറാന്‍ഡണ്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്
'എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്... കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക' ഇതായിരുന്നു സൂസന്‍ സറാന്‍ഡണ്‍ ട്വീറ്റ് ചെയ്തത്. സൂസന് പുറമെ ബ്രിട്ടീഷ് നടി ജമീല ജമീലും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തി. കാലാവസ്ഥ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ അഭിഭാഷക മീന ഹാരിസ്, നടി അമാന്‍ഡ സെര്‍ണി തുടങ്ങിയവരും ഐക്യദാര്‍ഢ്യവുമായെത്തിവരുടെ പട്ടികയിലുണ്ട്.