2019ല്‍ ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ റിലീസിനെത്തിയ സിനിമ ലവ് ആക്ഷന്‍ ഡ്രാമയിലെ 'കുടുക്ക് പൊട്ടിയ കുപ്പായം' എന്ന പാട്ട് കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസനാണ് ആലപിച്ചത്.
അജു വര്‍ഗീസും നിവിന്‍ പോളിയും തകര്‍ത്താടിയ പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോയും പിന്നീട് ഇറങ്ങിയ വീഡിയോയും വൈറലായിരുന്നു. ഗാനത്തിന്‍റെ വീഡിയോയ്‌ക്ക് ആറ് കോടിയലധികം കാഴ്ചക്കാരെയും ലിറിക്കല്‍ വീഡിയോയ്‌ക്ക് രണ്ട് കോടിയിലധികം കാഴ്ചക്കാരെയുമാണ് യുട്യൂബില്‍ മാത്രം ലഭിച്ചത്.
പുറമെ ആരാധകര്‍ ഒരുക്കിയ ഒട്ടനവധി കവര്‍ വീഡിയോകളും ഈ പാട്ടിനുണ്ട്. കേരളവും ഇന്ത്യയും വിട്ട് ഈ തട്ടുപൊളിപ്പന്‍ കുടുക്ക് പാട്ട് ഇപ്പോള്‍ ഹോളിവുഡിലും ആരാധകരെ സമ്പാദിച്ചിരിക്കുകയാണ്.
പാട്ടിറിങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കന്‍ നടനും ഓസ്‌കര്‍ ജേതാവുമായ ജേര്‍ഡ് ലെറ്റോ പങ്കുവച്ച ഫോട്ടോ ബോംബ് വീഡിയോയിലൂടെ കുടുക്ക് പാട്ട് ഹോളിവുഡും കീഴടക്കുകയാണ്.