കേരളം

kerala

ETV Bharat / sitara

ദുല്‍ഖറിന്‍റെയും അദിതിയുടെയും വാലന്‍റൈന്‍ സമ്മാനം നേരത്തേയെത്തി - Hey Sinamika cast and crew

Hey Sinamika song Megham: പ്രണയം ആഘോഷിച്ച്‌ ദുല്‍ഖര്‍ സല്‍മാനും അദിതി റാവു ഹൈദരിയും

Hey Sinamika song Megham  ദുല്‍ഖറിന്‍റെയും അദിതിയുടെയും വാലന്‍ന്‍റൈന്‍ ദിന സമ്മാനം  Hey Sinamika songs  Dulquer Salmaan 33rd movie  Hey Sinamika release  Hey Sinamika cast and crew  Hey Sinamika from OK Kanmani song
ദുല്‍ഖറിന്‍റെയും അദിതിയുടെയും വാലന്‍ന്‍റൈന്‍ ദിന സമ്മാനം നേരത്തെ എത്തി..

By

Published : Feb 10, 2022, 8:44 PM IST

Hey Sinamika Megham song : പ്രണയം ആഘോഷിച്ച്‌ ദുല്‍ഖര്‍ സല്‍മാനും അദിതി റാവു ഹൈദരിയും. ദുല്‍ഖറും അദിതിയും ഇത്തവണ നേരത്തേതന്നെ പ്രണയം ആഘോഷിച്ച്‌ എത്തിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചെത്തുന്ന 'ഹേയ്‌ സിനാമിക'യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

ചിത്രത്തിലെ 'മേഘം' എന്ന്‌ തുടങ്ങുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയത്‌. ദുല്‍ഖര്‍ സല്‍മാന്‍റെയും അദിതിയുടെയും പ്രണയ നിമിഷങ്ങളാണ്‌ ഗാനരംഗത്തില്‍. ദുല്‍ഖര്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

'നിങ്ങളുടെ വാലന്‍റൈന്‍ ദിനത്തിലേക്കുള്ള ഗാനം ഇതാ. തനിക്ക്‌ മികച്ചത്‌ എന്താണോ അത്‌ ബൃന്ദ മാസ്‌റ്റര്‍ ചെയ്യുന്നു. ഗോവിന്ദ്‌ വസന്തയുടെ സംഗീതത്തില്‍ ബൃന്ദ മാസ്‌റ്ററുടെ മികച്ച സംവിധാനം. 'മേഘം' ഗാനം പുറത്തിറങ്ങി.' -ദുല്‍ഖര്‍ കുറിച്ചു.

Hey Sinamika songs: നേരത്തെ ചിത്രത്തിലെ 'തോഴി', 'അച്ചമില്ലൈ' എന്നീ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. 'തോഴി' പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചപ്പോള്‍ 'അച്ചമില്ലൈ' ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

Dulquer Salmaan 33rd movie: ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്‌. കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'.

Hey Sinamika release: മാര്‍ച്ച്‌ മൂന്നിന്‌ വേള്‍ഡ്‌ വൈഡ്‌ റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും.

Hey Sinamika cast and crew: കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ദുല്‍ഖറും അദിതി റാവു ഹൈദരിയും ഇതാദ്യമായാണ്‌ ഒന്നിച്ചെത്തുന്നത്‌.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ് നായിക. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika from OK Kanmani song: മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്‌, വൈക്കം 18 സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയാണ് സംഗീതം. സിനിമയുടെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Also Read: 'ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകന്‍' ; 'ഹേ സിനാമിക'യ്ക്ക് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍

ABOUT THE AUTHOR

...view details