സൂപ്പര്‍ ഹീറോയായി ശിവകാര്‍ത്തികേയന്‍; കൂട്ടിന് കല്യാണിയും, അര്‍ജുനും - Sivakarthikeyan
പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക
നമ്മ വീട്ടുപിള്ളെക്ക് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പുതിയ ചിത്രം ഹീറോയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഹിറ്റ് ചിത്രം ഇരുമ്പ് തിരൈക്ക് ശേഷം മിത്രൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം അഭയ് ഡിയോള്‍ ചിത്രത്തിൽ വില്ലനാകുന്നു. ആക്ഷന്‍ കിങ് അർജുനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സൂപ്പർഹീറോ വേഷത്തിൽ ശിവകാര്‍ത്തികേയന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ശാസ്ത്രഞ്ജനായാണ് അർജുൻ വേഷമിടുന്നത്. ജോർജ്.സി.വില്യംസാണ് ഛായാഗ്രഹണം. സംഗീതം യുവന്‍ ശങ്കര്‍ രാജ. എഡിറ്റിങ് റൂബെൻ. ചിത്രം ഡിസംബർ 20ന് തീയേറ്ററുകളിലെത്തും.