കോയമ്പത്തൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന ഷാനവാസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണ്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഷാനവാസ് അപകടനില തരണം ചെയ്‌തിട്ടില്ലെന്നും 72 മണിക്കൂറിന് ശേഷമെ എന്തെങ്കിലും പറയാന്‍ സാധിക്കുവെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹൃദയാഘാതം; സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ ഗുരുതരാവസ്ഥയില്‍ - ഷാനവാസ് നരണിപ്പുഴ വാര്‍ത്തകള്‍
പുതിയ സിനിമയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ്
ഷാനവാസ് നരണിപ്പുഴ
പുതിയ സിനിമയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ്. അവിടെ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരൂപക പ്രശംസ നേടിയ കരി എന്ന ചിത്രവും നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്‌തത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും.