കേരളം

kerala

ETV Bharat / sitara

ഹത്രാസ് കൂട്ടബലാത്സംഗം, യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് കമല്‍ഹാസന്‍ - Hathras gang-rape latest news

യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇത്തരം ക്രൂരമായ പ്രവൃത്തികളില്‍ ഒരു പങ്ക് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കുണ്ടെന്നും കമല്‍ ഹാസന്‍

Hathras gang-rape  Kamal Haasan facebook post against UP police  ഹത്രാസ് കൂട്ടബലാത്സംഗം  യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് കമല്‍ഹാസന്‍  കമല്‍ഹാസന്‍ ഫേസ്ബുക്ക് പോസ്റ്റ്  Hathras gang-rape latest news  Hathras gang-rape latest news updations
ഹത്രാസ് കൂട്ടബലാത്സംഗം, യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് കമല്‍ഹാസന്‍

By

Published : Oct 1, 2020, 7:57 PM IST

ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സം​ഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവം ഇനിയും വിശ്വസിക്കാന്‍ മനുഷ്യ മനസാക്ഷിക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പ്രതിഷേധം വലിയ തോതില്‍ നടക്കുകയാണ്. കൂടാതെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ് പൊലീസിന്‍റെ നിലപാട് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇത്തരം ക്രൂരമായ പ്രവൃത്തികളില്‍ ഒരു പങ്ക് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കുണ്ടെന്നും താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 'രാഷ്ട്രീയ മര്യാദയില്ലാത്ത പെരുമാറ്റത്തിന്‍റെ അങ്ങേയറ്റം... യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഈ തരത്തിലുള്ള ക്രൂരതകള്‍ക്കായി സര്‍ക്കാരിനെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് ഞങ്ങള്‍ ജനങ്ങളാണ്. രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്‍റെ തത്വശാസ്ത്രത്തിനുമപ്പുറത്ത് പകയും വെറുപ്പും വളര്‍ന്ന് പെരുകുകയേ ഉള്ളൂ... ഭൂരിപക്ഷം അപലപിക്കും വരെ' ഇതായിരുന്നു നടന്‍ പ്രതിഷേധം പ്രകടിപ്പിച്ച് കുറിച്ചത്. ഫൊറൻസിക് പരിശോധനാ റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിയെന്ന് തെളിയിക്കാൻ ഒന്നുമില്ലെന്നും പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ബീജം കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വെച്ചായിരുന്നു അന്ത്യം. അമ്മയ്‌ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്.

ABOUT THE AUTHOR

...view details