കേരളം

kerala

ETV Bharat / sitara

വിക്രമിന്‍റെ പുതിയ ചിത്രത്തില്‍ നിന്ന് ഷെയ്‌നെ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ - Shane nigam

നിര്‍മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്

shane nigam  Has Shane been eliminated from Vikram's new film?  വിക്രത്തിന്‍റെ പുതിയ ചിത്രത്തില്‍ നിന്ന് ഷെയ്നിനെ ഒഴിവാക്കി?  ചിയാന്‍ വിക്രം  പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍  സര്‍ജാനോ ഖാലിദ്  Shane nigam  Vikram
വിക്രത്തിന്‍റെ പുതിയ ചിത്രത്തില്‍ നിന്ന് ഷെയ്നിനെ ഒഴിവാക്കി?

By

Published : Jan 31, 2020, 7:21 PM IST

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം 'കോബ്ര'യില്‍ നിന്ന് നടന്‍ ഷെയ്ന്‍ നിഗമിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിലേക്ക് ഷെയ്ന്‍ നിഗമിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് താരത്തെ മാറ്റി പകരം സര്‍ജാനോ ഖാലിദിനെ തെരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സീനു രാമസ്വാമി ഒരുക്കുന്ന 'സ്പാ' എന്ന ചിത്രത്തില്‍ നിന്നും ഷെയ്‌നെ മാറ്റി. ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സര്‍ജാനോ ഖാലിദ്. 'ബിഗ് ബ്രദറാണ് നടന്‍റെ അടുത്തിടെ റിലീസായ ചിത്രം. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, മൃണാളിനി രവി, സംവിധായകന്‍ കെ.എസ് രവികുമാര്‍, പ്രദീപ് രംഗനാഥന്‍, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്‍റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മിക്കുന്ന കോബ്ര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുക.

ABOUT THE AUTHOR

...view details