ഹാരി പോര്‍ട്ടര്‍ താരം ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19 ആണെന്ന വാർത്താ പ്രചരണത്തിൽ പ്രതികരണവുമായി താരത്തിന്‍റെ മാനേജർ രംഗത്ത്. ഹോളിവുഡ് നടന്‍ റാഡ്ക്ലിഫ്, കൊവിഡ് 19 പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നുവെന്നായിരുന്നു വാർത്ത. ബി.ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന് കൊവിഡ്19 ആണെന്ന് പ്രചരിച്ചത്. ഇത് പലരും വിശ്വസിക്കുകയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്‌തിരുന്നു.
ഹാരി പോര്‍ട്ടര്‍ താരം ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19? - റാഡ്ക്ലിഫിന് കൊവിഡ് 19
ബി.ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹോളിവുഡ് നടന്‍ റാഡ്ക്ലിഫിന് കൊവിഡ് 19 ആണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.
![ഹാരി പോര്‍ട്ടര്‍ താരം ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19? entertainment Harry Potter Harry Potter fame Harry Potter actor Daniel Radcliffe corona covid 19 Covid 19 of Harry Potter ഹാരി പോര്‍ട്ടര്‍ ഡാനിയേല്‍ റാഡ്ക്ലിഫ് കൊവിഡ് 19 കൊറോണ ഹാരി പോര്‍ട്ടര്‍ നടന് ബി.ബി.സി ബ്രേക്കിങ് ന്യൂസ് റാഡ്ക്ലിഫിന് കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6375899-thumbnail-3x2-radcliff.jpg)
റാഡ്ക്ലിഫിന് കൊവിഡ് 19
"ഡാനിയേല്‍ റാഡ്ക്ലിഫിനെ കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി. കൊവിഡ് 19 സ്ഥിരീകരിച്ച ആദ്യ നടൻ," എന്നായിരുന്നു ബി.ബി.സി ബ്രേക്കിങ് ന്യൂസിൽ എഴുതിയിരുന്നത്. എന്നാൽ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കികൊണ്ട് അദ്ദേഹത്തിന്‍റെ മാനേജറും മറ്റ് പ്രമുഖ മാധ്യമപ്രവർത്തകരും ട്വീറ്റ് ചെയ്‌തു.