മണിരത്നം സംവിധാനം ചെയ്‌ത സിനിമകളില്‍ ഒരു പക്ഷെ ഭൂരിഭാഗം പേര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള സിനിമയാണ് ദളപതി. രജനികാന്ത്, മമ്മൂട്ടി, ശോഭന, അരവിന്ദ് സ്വാമി, ശ്രീവിദ്യ തുടങ്ങി വന്‍താരനിര അണിനിരന്ന സിനിമയിലെ രജനികാന്ത് കഥാപാത്രം 'സൂര്യ' പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ രജനിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി ഒരു പോസ്റ്റര്‍ എത്തിയിരിക്കുകയാണ്.
ദളപതിയിലെ രജനികാന്ത് ലുക്കില്‍ ഹരീഷ് കല്യാണ്‍; സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ സമ്മാനമായി 'സ്റ്റാര്‍' ഫസ്റ്റ്‌ലുക്ക് - star makers reveal first look resembling rajinikanth thalapathy
എലൻ ആണ് സ്റ്റാര്‍ സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം. സ്റ്റാറില്‍ വിവിധ ഗെറ്റപ്പുകളില്‍ ഹരിഷ് കല്യാണ്‍ എത്തും

പ്യാര്‍ പ്രേമ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ യുവനടന്‍ ഹരീഷ് കല്യാണിന്‍റെ ഏറ്റവും പുതിയ സിനിമ സ്റ്റാറിന്‍റെ ഫസ്റ്റ്ലുക്കാണിത്. ദളപതിയിലെ രജനികാന്ത് ലുക്കിലാണ് ഹരീഷ് കല്യാണ്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. എലൻ ആണ് സ്റ്റാര്‍ സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.
സ്റ്റാറില്‍ വിവിധ ഗെറ്റപ്പുകളില്‍ ഹരിഷ് കല്യാണ്‍ എത്തുമെന്ന് സംവിധാനയകന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റെയ്സ വില്‍സണാണ് ചിത്രത്തില്‍ നായിക. ധാരാളപ്രഭുവാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഹരീഷ് കല്യാണ്‍ ചിത്രം.