കൊവിഡ് 19 ആശങ്കയിൽ സംസ്ഥാനം അതീവജാഗ്രതയിലായിരിക്കുന്ന സാഹചര്യത്തിൽ മികവുറ്റ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുന്ന കേരളത്തിന്‍റെ ആരോഗ്യ മന്ത്രിയ്‌ക്ക് നടൻ ഹരീഷ് പേരടിയുടെ അഭിനന്ദനം. ഉറക്കമില്ലാതെ ശൈലജ ടീച്ചര്‍ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അച്ഛന്‍റെ നഷ്‌ടത്തിൽ കരയുന്ന മകൻ അമ്മയുടെ മടിയിൽ കിടക്കുമ്പോൾ കിട്ടുന്ന സാന്ത്വനമാണ് ശൈലജ ടീച്ചർ കേരളത്തിന് നൽകുന്നതെന്നും ഹരീഷ് പറയുന്നുണ്ട്. കൂടാതെ, സംസ്ഥാന സർക്കാരിന്‍റെ പരിശ്രമത്തെ കുറിച്ചും അദ്ദേഹം കുറിപ്പിൽ പരാമർശിക്കുന്നു.
ശൈലജ ടീച്ചർ കേരളത്തിന്‍റെ അമ്മ കൂടിയാണ്: ആരോഗ്യ മന്ത്രിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി - corona kerala
ഉറക്കമില്ലാതെ ശൈലജ ടീച്ചര്‍ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അത് കേരളത്തിന് ആശ്വാസവും പ്രതീക്ഷയും സന്തോഷവും നൽകുന്നുണ്ടെന്നും ഹരീഷ് പേരടി പറയുന്നു.
![ശൈലജ ടീച്ചർ കേരളത്തിന്‍റെ അമ്മ കൂടിയാണ്: ആരോഗ്യ മന്ത്രിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി ഹരീഷ് പേരടി കൊവിഡ് 19 ശൈലജ ടീച്ചർ മന്ത്രി മാത്രമല്ല ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ കെ.കെ ശൈലജ Hareesh Peradi Hareesh Peradi praise shailaja teacher Kerala Health Minister K.K Shailaja covid 19 corona kerala hareesh peradi talks about health minister](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6354551-thumbnail-3x2-shilja.jpg)
"നിങ്ങളിനി ടീച്ചറ് മാത്രമല്ല...ഒരു ആരോഗ്യ മന്ത്രി മാത്രമല്ല...നിങ്ങളാണ് കേരളത്തിന്‍റെ അമ്മ...ഈ വനിതാ ദിനത്തിൽ നിർഭാഗ്യവശാൽ കുറച്ച് പേരുടെ അശ്രദ്ധകൊണ്ട് കേരളം ആശങ്കയിലാണ്...അതിനെ മറികടക്കാൻ ഈ അമ്മയിൽ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്...അത് ടീച്ചറമ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും പിണറായി സർക്കാറിന്‍റെ നിലപാടുകളുമാണ്...ഇരുപതാമത്തെ വയസ്സിൽ അച്ഛനെ നഷ്ട്ടപ്പെട്ടപ്പോൾ കരഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മടിയിലേക്ക് കിടന്നപ്പോൾ അമ്മയെന്നെ ഒരു കൈകൊണ്ട് തലോടിയപ്പോൾ പൊരിവെയിലത്തു നിന്ന് തണൽ മരത്തിന്‍റെ ചുവട്ടിലേക്ക് മാറി നിന്ന സുരക്ഷിതത്വമായിരുന്നു എനിക്ക് കിട്ടിയത്...നിങ്ങളിങ്ങനെ രാവും പകലുമില്ലാതെ ഉറക്കമില്ലാതെ എന്‍റെ അമ്മ എന്നെ തലോടിയതുപോലെ കേരളത്തെ തലോടികൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ആശ്വാസവും പ്രതീക്ഷയും സന്തോഷവും എത്രയോ വലുതാണ്...പിന്നെ ഞങ്ങൾ അമ്മേ എന്നല്ലാതെ നിങ്ങളെ എന്താണ് വിളിക്കുക?..." കെ.കെ ശൈലജയ്‌ക്കൊപ്പം ആരോഗ്യ വകുപ്പിന്‍റെ ഫലപ്രദമായ പ്രവർത്തനങ്ങളയും ഹരീഷ് പേരടി പ്രശംസിക്കുന്നുണ്ട്.