ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്‍റെ 'ഫ്രണ്ട്ഷിപ്പ്' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. ഹർഭജൻ സിംഗ്, തെന്നിന്ത്യൻ നടൻ അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി റിലീസിനെത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഡി.എം ഉദയകുമാറാണ്.
ക്രിക്കറ്റും കാമ്പസും പ്രമേയമാക്കി ഭാജിയുടെ 'ഫ്രണ്ട്ഷിപ്പ്'; ടീസർ പുറത്തിറങ്ങി - friendship film teaser news
തമിഴിലും ഹിന്ദിയിലും തെലുങ്കിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ അർജുൻ സർജ, ലോസ്‍ലിയ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
![ക്രിക്കറ്റും കാമ്പസും പ്രമേയമാക്കി ഭാജിയുടെ 'ഫ്രണ്ട്ഷിപ്പ്'; ടീസർ പുറത്തിറങ്ങി ക്രിക്കറ്റും കാമ്പസും പ്രമേയം സിനിമ വാർത്ത ഭാജിയുടെ ഫ്രണ്ട്ഷിപ്പ് സിനിമ വാർത്ത ഫ്രണ്ട്ഷിപ്പ് ടീസർ സിനിമ വാർത്ത ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് സിനിമ വാർത്ത അർജുൻ സർജ ഭാജി സിനിമ വാർത്ത അർജുൻ സർജ ഹര്‍ഭജന്‍ സിംഗ് സിനിമ വാർത്ത harbhajan singh starring friendship teaser latest harbhajan singh arjun sarja latest news friendship film teaser news bhaji film latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10828784-thumbnail-3x2-friendship.jpg)
ക്രിക്കറ്റും കാമ്പസും പ്രമേയമാക്കി ഭാജിയുടെ ഫ്രണ്ട്ഷിപ്പ്
സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇതാദ്യമായല്ല തിരശ്ശീലക്ക് ഹർഭജൻ സിംഗിനെ പരിചയമുള്ളത്. 2004ൽ മുഛെ ഷാദി കരോഗി എന്ന ഹിന്ദി ചിത്രത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ഭാജി സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും 2015ൽ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ് ചിത്രത്തിൽ അതിഥിതാരമായും ഹർഭജൻ സിംഗ് വേഷമിട്ടിട്ടുണ്ട്.