കൊല്‍ക്കത്ത: ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെ ഓൺലൈൻ ടാക്സി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം വിവരിച്ച് ബംഗാളി നടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ബംഗാളി സീരിയലുകളിലെ ജനപ്രിയ നടിയായ സ്വസ്തിക ദത്തയാണ് പരസ്യമായ ഉപദ്രവം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. ഇന്നലെ രാവിലെ കൊൽക്കത്തയിൽ ആണ് സംഭവം.
ഓൺലൈൻ ടാക്സി ഡ്രൈവറുടെ പീഡനം വിവരിച്ച് ബംഗാളി നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് - ഓൺലൈൻ ടാക്സി ഡ്രൈവർ
നിയമവഴിയില്‍ മുന്നോട്ടുപോകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്നും ദത്ത പറയുന്നു.
വീട്ടിൽ നിന്ന് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാൻ ക്യാബ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പാതി വഴിയില്‍ ഡ്രൈവർ കാർ നിർത്തുകയും തന്നോട് പുറത്തിറങ്ങാൻ ഡ്രൈവർ പറയുകയും ചെയ്തു. കാറില്‍ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചപ്പോൾ ഡ്രൈവർക്ക് പരിചയമുള്ള സ്ഥലത്തേക്ക് കാർ ഓടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി അപമാനിക്കാൻ ശ്രമിച്ചെന്നും സ്വസ്തിക ദത്ത ഫേസ്ബുക്കില്‍ എഴുതി.
ഓൺലൈൻ ബുക്കിംഗിന്റെ സ്ക്രീൻഷോട്ട്, ഡ്രൈവറുടെ പേര്, കാർ നമ്പർ, ഫോൺനമ്പർ എന്നിവ സഹിതം ഫേസ് ബുക്കില്‍ വിവരങ്ങൾ പങ്കുവെച്ചയുടൻ കൊല്‍ക്കൊത്ത പൊലീസ് പ്രതിയെ പിടികൂടി. നിയമവഴിയില്‍ മുന്നോട്ടുപോകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്നും ദത്ത പറയുന്നു.