മിസ്റ്റർ തോറിന് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ലോകത്തിലെ ഏറ്റവും സുന്ദരന്മാരിൽ ഒരാൾ, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന സിനിമാ താരങ്ങളിൽ രണ്ടാമൻ എന്നീ ഖ്യാതി മാത്രമല്ല ക്രിസ് ഹെമ്‌സ്‌വെര്‍ത്തിന്‍റെ പ്രശസ്‌തിക്ക് പിന്നിൽ. തോർ, ദി അവഞ്ചേഴ്‌സ്, മെൻ ഇൻ ബ്ലാക്ക് ചിത്രങ്ങളിലൂടെ ഹോളിവുഡിന്‍റേയും അതുവഴി ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെയും ആരാധ്യപുരുഷനായും ഈ ഓസ്‌ട്രേലിയൻ സ്വദേശി മാറിക്കഴിഞ്ഞു.
ഇന്ന് ഹോളിവുഡ് താരം ക്രിസ് ഹെമ്‌സ്‌വെർത്തിന് മുപ്പത്തിയേഴാം ജന്മദിനം 1983 ഓഗസ്റ്റ് 11ന് ഓസ്‌ട്രേലിയയിലെ മെൽബണിൽ ഇംഗ്ലീഷ് അധ്യാപികയായ ലിയോണി, സോഷ്യൽ സർവീസ് കൗൺസിലറായ ക്രെയ്‌ഗ് ഹെമ്‌സ്‌വെര്‍ത്ത് ദമ്പതിമാരുടെ മകനായി ജനനം. സഹോദരന്മാരായ ലിയാം ഹെമ്‌സ്‌വെര്‍ത്ത്, ലൂക്ക് ഹെമ്‌സ്‌വെര്‍ത്ത് എന്നിവരും സിനിമാതാരങ്ങളാണ്.
ലോകത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന സിനിമാ താരങ്ങളിൽ രണ്ടാമനാണ് ക്രിസ് ടെലിവിഷൻ പരിപാടികളിലൂടെയാണ് ക്രിസിന്‍റെ അഭിനയത്തിലേക്കുള്ള പ്രവേശനം. 1988ൽ ഹോം ആന്‍റ് എവേയെന്ന ഓസ്‌ട്രേലിയൻ ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് നെയ്‌ബേഴ്‌സ്, ഡാൻസിംഗ് വിത്ത് ദി സ്റ്റാർസ് തുടങ്ങിയ പരിപാടികളിലും അഭിനയിച്ചു.
ടിവിയിൽ നിന്നും തിയേറ്ററിലേക്കുള്ള ക്രിസിന്‍റെ യാത്രയ്‌ക്ക് തുടക്കം കുറിച്ചത് 2009ലെ സ്റ്റാർ ട്രെക്കായിരുന്നു. എന്നാൽ, 2011ൽ റിലീസ് ചെയ്‌ത തോർ ആണ് നടനെ ലോകപ്രശസ്‌തിയിൽ എത്തിച്ചത്. 2012ൽ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ദി അവഞ്ചേഴ്‌സ് കൂടി വന്നതോടെ ഹോളിവുഡ് പ്രേക്ഷകർ ക്രിസ് ഹെമ്‌സ്‌വെര്‍ത്തിനെ നെഞ്ചിലേറ്റി. തുടർന്ന്, താരത്തിന്‍റെ വിജയത്തിലേക്കുള്ള ജൈത്രയാത്രയാണ് ഹോളിവുഡ് കണ്ടത്.
തോർ, ദി അവഞ്ചേഴ്‌സ്, മെൻ ഇൻ ബ്ലാക്ക് ചിത്രങ്ങളിലൂടെ പ്രശസ്‌തനായി 2013ൽ തോർ: ദി ഡാർക് വേൾഡിലൂടെ തോർ ദേവന്‍റെ ചുറ്റിക രണ്ടാമതും കൈകളിലേന്തുന്നതിന് മുമ്പ് ജെയിംസ് ഹണ്ടായി താരം റഷിലെത്തി. തുടർന്നങ്ങോട്ട് ദി അവഞ്ചേഴ്‌സിന്‍റെയും സ്റ്റാർ ട്രെക്കിന്‍റെയും പുതിയ പതിപ്പുകളിലും പ്രേക്ഷകൻ ക്രിസിനെ കണ്ടുമുട്ടി. 2019ൽ ഏജന്‍റ് എച്ചായി എത്തി മെൻ ഇൻ ബ്ലാക്ക്: ഇന്‍റർനാഷണലിലും അദ്ദേഹം കേന്ദ്രവേഷം കൈകാര്യം ചെയ്‌തു.
മെൻ ഇൻ ബ്ലാക്ക് ടീമിനൊപ്പം ക്രിസ് ഹെമ്‌സ്‌വെർത്ത് ഈ വർഷം ഏപ്രിലിൽ നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്‌ത എക്‌സ്ട്രാഷനാണ് നടന്‍റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം. ക്രിസ് ഹെമ്‌സ്‌വെർത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്‌ടമുള്ള കഥാപാത്രം തോർ തന്നെയാണ്. തോർ: ലവ് ആന്‍റ് തണ്ടർ ചിത്രം 2022ൽ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
ഭാര്യയും നടിയുമായ എൽസ പടാകിക്കൊപ്പം പ്രശസ്ത ഫാഷൻ മോഡലും ജനപ്രിയതാരവുമായ എൽസ പടാകിയാണ് ക്രിസ് ഹെമ്‌സ്‌വെര്‍ത്തിന്‍റെ ഭാര്യ. 2010ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവർക്ക് ഒരു മകളും രണ്ട് ഇരട്ടസഹോദരങ്ങളായ ആൺകുട്ടികളുമാണുള്ളത്.