സക്കറിയയുടെ 'ഹലാല്‍ ലവ് സ്റ്റോറി', ട്രെയിലര്‍ പുറത്തിറങ്ങി - Halal Love Story news
'സുഡാനി ഫ്രം നൈജീരിയ'ക്ക് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കറിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് 'ഹലാല്‍ ലവ് സ്റ്റോറി'ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷക പ്രീതി നേടിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്‌ത ഹലാല്‍ ലവ് സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15ന് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സിനിമ പിടിക്കുന്നതും അത് പിന്നീട് ഗുലുമാലാകുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്‍റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. 'സുഡാനി ഫ്രം നൈജീരിയ'ക്ക് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കറിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് 'ഹലാല്‍ ലവ് സ്റ്റോറി'ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പപ്പായ സിനിമാസിന്‍റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആസിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.