നല്ല ചുറുചുറുക്കുള്ള യങ് ടീം. ആക്ഷനും കട്ടിനുമിടയിൽ പൊട്ടിച്ചിരിയും ആവേശവും. 'ഹലാല്‍ ലൗ സ്റ്റോറി'യുടെ അണിയറയിലെ വിശേഷങ്ങൾ ഇതൊക്കെയാണ്. സംവിധാനത്തിൽ സക്കറിയ മുഹമ്മദ്, നിർമാണത്തിൽ ആഷിഖ് അബു, അരങ്ങിൽ ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, ഗ്രേസ് ആന്‍റണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ഷറഫുദീന്‍ എന്നിങ്ങനെ മലയാള സിനിമയിലെ പ്രതീക്ഷയുടെ യുവനിര. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഹലാല്‍ ലൗ സ്റ്റോറിയുടെ മേക്കിങ് വീഡിയോ പുറത്തിറക്കി.
പൊട്ടിച്ചിരിച്ച് സക്കറിയയും ടീമും; 'ഹലാല്‍ ലൗ സ്റ്റോറി' മേക്കിങ് വീഡിയോ പുറത്തുവിട്ടു - ഗ്രേസ്സ് ആന്‍റണി
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറി ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി
ഹലാല്‍ ലൗ സ്റ്റോറി
സംവിധായകൻ സക്കറിയക്കൊപ്പം മുഹ്സിൻ പരാരിയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ക്യാമറ അജയ് മേനോനും എഡിറ്റിങ് സൈജു ശ്രീധരനുമാണ് നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഷഹബാസ് അമൻ, റെക്‌സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്നാണ്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പപ്പായ സിനിമാസിന്‍റെ ബാനറിൻ ആഷിഖ് അബുവും ജെസ്‌ന ആശിമും ഹർഷദ് അലിയും ചേർന്നാണ് ഹലാല്‍ ലൗ സ്റ്റോറി നിർമിക്കുന്നത്.