പ്രശസ്‌ത തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് ഹോളിവുഡിലേക്ക്. റിക്കി ബർചൽ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ട്രാപ് സിറ്റിയുടെ ടീസർ പുറത്തിറങ്ങി. ബ്രാൻഡൻ ടി ജാക്‌സൺ, ഡെന്നിസ് എൽഎ വൈറ്റ്, നെപ്പോളിയൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ട്രാപ് സിറ്റിയുടെ നിർമാണം കൈബ ഫിലിംസാണ്.
നെപ്പോളിയന് ശേഷം ജി.വി പ്രകാശ്; ഹോളിവുഡ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി - Trap City teaser out
രാവണപ്രഭുവിലെ മുണ്ടക്കൽ ശേഖരനെ അവിസ്‌മരണീയമാക്കിയ നെപ്പോളിയൻ 'ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദ നൈൻ റൂഷി'ലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ജി.വി പ്രകാശിന്‍റെ ആദ്യ ഹോളിവുഡ് ചിത്രം ട്രാപ് സിറ്റിയിലും നെപ്പോളിയൻ മുഖ്യവേഷം ചെയ്യുന്നുണ്ട്.

നെപ്പോളിയന് ശേഷം ജി.വി പ്രകാശ്
ജൂൺ മാസം ഒടിടി റിലീസിനെത്തിയ 'ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദ നൈൻ റൂഷി'ലൂടെ ഹോളിവുഡിലെത്തിയ തെന്നിന്ത്യൻ നടൻ നെപ്പോളിയനും ട്രാപ് സിറ്റിയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി.വി പ്രകാശിന്‍റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ഒരു ക്രൈം ത്രില്ലറാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ട്രാപ് സിറ്റി റിലീസിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എ.ആർ റഹ്മാന്‍റെ അനന്തിരവൻ കൂടിയായ ജി.വി പ്രകാശ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ തമിഴ് ചിത്രം ബാച്ച്‌ലറാണ്.