തമിഴകത്തെ പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് 'ബാച്ചിലര്‍'. സർവം താളമയം, പെൻസിൽ, വാച്ച്‌മാൻ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ കേന്ദ്രവേഷങ്ങൾ ചെയ്‌ത ജി.വി പ്രകാശിന്‍റെ പുതിയ ചിത്രത്തിൽ പുതുമുഖം ദിവ്യ ഭാരതിയാണ് നായിക.
ജി.വി പ്രകാശിന്‍റെ 'ബാച്ചിലർ' ഗാനം റിലീസ് ചെയ്‌തു - gv prakash film bachelor song news
നവാഗതനായ സതീഷ് സെല്‍വകുമാര്‍ സംവിധാനം ചെയ്യുന്ന ജി.വി പ്രകാശിന്‍റെ പുതിയ ചിത്രത്തിലെ ഗാനം റിലീസ് ചെയ്‌തു
ജി.വി പ്രകാശിന്‍റെ 'ബാച്ചിലർ' ഗാനം റിലീസ് ചെയ്‌തു
നവാഗതനായ സതീഷ് സെല്‍വകുമാര്‍ സംവിധാനം ചെയ്യുന്ന ബാച്ചിലറിലെ ആദ്യ ഗാനം പുറത്തുവിട്ടു. മാരന്‍, ദിബു നിനന്‍ തോമസ്, മോഹന്‍, ആര്‍.കെ സെല്‍വമണി, ശ്രീ ഗണേഷ്, ബാസ്കര്‍, ശശി, പി.വി ശങ്കര്‍, അശ്വത്, അഭിനയ സെല്‍വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ബാച്ചിലറിന്‍റെ എഡിറ്റർ സാന്‍ ലോകേഷാണ്. ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ദില്ലി ബാബാണ് ചിത്രം നിർമിക്കുന്നത്.