ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിക്ക് ബോളിവുഡ് നിർമാതാവും ഓസ്കർ പുരസ്കാര ജേതാവുമായ ഗുനീത് മോംഗ അർഹയായി. നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് എന്ന ബഹുമതിയാണ് ഗുനീത് മോംഗക്ക് ലഭിക്കുന്നത്. ലോകസിനിമയിലെ സമഗ്ര സംഭാവനക്കാണ് അംഗീകാരം.
ബോളിവുഡ് നിർമാതാവ് ഗുനീത് മോംഗക്ക് ഫ്രഞ്ച് സര്‍ക്കാരിന്‍റെ ബഹുമതി
ലോകസിനിമയിലെ സമഗ്ര സംഭാവനക്കാണ് ഓസ്കർ പുരസ്കാര ജേതാവ് കൂടിയായ ഗുനീത് മോംഗക്ക് ഫ്രഞ്ച് സര്‍ക്കാരിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിക്ക് അർഹയായത്.
ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, അമിതാഭ് ബച്ചൻ, നന്ദിത ദാസ്, അനുരാഗ് കശ്യപ്, കൽക്കി കോച്‌ലിന്‍ തുടങ്ങിയ ഇന്ത്യൻ സിനിമാപ്രമുഖരും മെറിൽ സ്ട്രീപ്പ്, ലിയോനാർഡോ ഡികാപ്രിയോ, ബ്രൂസ് വില്ലിസ് തുടങ്ങിയ അന്തർദേശീയ താരങ്ങളുമാണ് ഇതിന് മുമ്പ് ഈ ബഹുമതി കരസ്ഥമാക്കിയിട്ടുള്ളത്.
2008ൽ സിഖ്യ എന്‍റർടെയിൻമെന്‍റ് എന്ന നിർമാണ, വിതരണ കമ്പനി ആരംഭിച് 'പീരിയഡ്, എൻഡ് ഓഫ് സെന്‍റൻസ്' എന്ന ഹ്രസ്വചിത്രത്തിന്‍റെ നിർമാണത്തിലൂടെ ഗുനീത് മോംഗ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ്, ഗാംങ്സ് ഓഫ് വാസേപ്പൂർ, ദി ലഞ്ച് ബോക്സ്, മസാൻ, മൺസൂൺ ഷൂട്ട് ഔട്ട് എന്നിങ്ങനെ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയിട്ടുള്ള ഡോക്യുമെന്‍ററികളും ഷോർട്ട് ഫിലിമുകളും നിർമിച്ചിട്ടുണ്ട്. സാനിയ മൽഹോത്രയെ നായികയാക്കി ഉമേഷ് ബിസ്ത സംവിധാനം ചെയ്ത പാഗ്‌ലെയ്റ്റ് ആയിരുന്നു ഗുനീത് മോംഗയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.