ഇളയരാജയിലെ പ്രകടനത്തിലൂടെ അഹമ്മദാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു തെരഞ്ഞെടുക്കപ്പെട്ടത് മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം പകരുന്ന ഒന്നാണ്. തന്നെ തേടിയെത്തിയ മെഗാ അഭിനന്ദനത്തിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. ഗിന്നസ് പക്രുവിനെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച അഭിനന്ദനം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതാണ്. വാട്സ് ആപ്പ് വഴിയാണ് ഗിന്നസ് പക്രു അവാര്‍ഡ് നേടിയ വാര്‍ത്തയുടെ ലിങ്കിനൊപ്പം മമ്മൂക്ക ആശംസ അറിയിച്ചത്.
തന്നെ തേടിയെത്തിയ 'മെഗാ അഭിനന്ദന'ത്തിന്‍റെ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു
ഗിന്നസ് പക്രുവിനെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച അഭിനന്ദനം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതാണ്. വാട്സ് ആപ്പ് വഴിയാണ് ഗിന്നസ് പക്രു അവാര്‍ഡ് നേടിയ വാര്‍ത്തയുടെ ലിങ്കിനൊപ്പം മമ്മൂക്ക ആശംസ അറിയിച്ചത്
'ഒടുവിൽ ആ മെഗാ അഭിനന്ദനവും എന്നെ തേടിയെത്തി.... നന്ദി മമ്മൂക്ക..... അങ്ങയുടെ ഈ അഭിനന്ദനവും വലിയ അംഗീകാരമായി കാണുന്നു...' എന്നാണ് മമ്മൂക്കയുടെ അഭിനന്ദനത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഗിന്നസ് പക്രു കുറിച്ചത്.
മാധവ രാംദാസ് സംവിധാനം ചെയ്‌ത സിനിമയാണ് ഇളയരാജ. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയ്‌ക്കും പുരസ്‌കാരം ലഭിച്ചു. മേളയിലെ 'ഗോള്‍ഡന്‍ കൈറ്റ് ' പുരസ്‌കാരവും ഇളയരാജക്കാണ്. ഓണ്‍ലൈനായിട്ടായിരുന്നു അവാര്‍ഡ് നിര്‍ണയം. ടെലിവിഷനില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോഴാണ് സിനിമ ശ്രദ്ധനേടിയത്. മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് മാധവ രാംദാസ്.