കേരളം

kerala

ETV Bharat / sitara

'അമ്പിളി അമ്മാവനി'ലൂടെ വന്ന മലയാളത്തിന്‍റെ പ്രിയതാരം പങ്കുവെച്ച കുട്ടിക്കാലചിത്രം - ambili ammavan fame news

മലയാള സിനിമയിൽ നിന്ന് ഗിന്നസ്‌ വേൾഡ് റെക്കോഡിൽ വരെ ഇടം പിടിച്ച ഗിന്നസ് പക്രുവിന്‍റെ ബാല്യകാല ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

അമ്പിളി അമ്മാവൻ ഫെയിം വാർത്ത  കുട്ടിക്കാലചിത്രം പക്രു വാർത്ത  ഗിന്നസ്‌ വേൾഡ് റെക്കോഡ് പക്രു വാർത്ത  guiness pakru shared a childhood pic facebook news  guiness pakru image news  ambili ammavan fame news
ഗിന്നസ് പക്രുവിന്‍റെ ബാല്യകാലം

By

Published : Nov 24, 2020, 7:44 PM IST

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടൻ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച തന്‍റെ കുട്ടിക്കാല ചിത്രം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. മലയാള സിനിമയിൽ നിന്ന് ഗിന്നസ്‌ വേൾഡ് റെക്കോഡിൽ വരെ ഇടം പിടിച്ച നടൻ 'ഞാൻ' എന്ന ക്യാപ്‌ഷനിലാണ് തന്‍റെ ബാല്യകാലചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായകനായും സഹനടനായും ഹാസ്യതാരമായും ഒപ്പം സിനിമയുടെ നിർമാണത്തിലും സംവിധാനരംഗത്തും വരെ പ്രവർത്തിച്ച് കഴിവ് തെളിയിച്ച കലാകാരനാണ് ഗിന്നസ് പക്രു. നടന്‍റെ ബാല്യകാലചിത്രത്തിന് ലൈക്കുകളും കമന്‍റുകളുമായി ആരാധകരും പോസ്റ്റിനോട് പ്രതികരിച്ചു.

വിജയചരിത്രത്തിലൂടെ മലയാളിക്ക് ഇന്നും അഭിമാനമായ ഗിന്നസ് പക്രു 1984ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അജയകുമാർ എന്നാണ് യഥാർഥ പേര്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മിമിക്രി രംഗത്തെത്തുകയും തുടർന്ന് സിനിമാഭിനയത്തിലേക്ക് കടക്കുകയുമായിരുന്നു.

അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന പേരിൽ ഗിന്നസ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട്, സംവിധായകനായപ്പോൾ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് എന്നിവയിലും ഏറ്റവും ഉയരം കുറഞ്ഞ സംവിധായകനെന്ന നേട്ടം കൈവരിച്ചു.

ABOUT THE AUTHOR

...view details