ഹൊറർ ത്രില്ലർ ചിത്രം എസ്രയുടെ സംവിധായകൻ, ടൊവിനോ- സംയുക്ത മേനോൻ ജോഡിയിലൊരുങ്ങിയ തീവണ്ടിയുടെ പിന്നണിപ്രവർത്തകർ, പുതിയ കാഴ്‌ചപ്പാടിന്‍റെ കഥ പറഞ്ഞ് വിജയിച്ച രാമന്‍റെ ഏദൻതോട്ടം സിനിമയുടെ ഛായാഗ്രഹകൻ, അഭിനയത്തിന്‍റെ പുതിയ മാനങ്ങൾ കണ്ടെത്തി ഫലിപ്പിക്കുന്ന നടൻ സുരാജ്, ഒപ്പം മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചനും. എസ്രക്ക് ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ മലയാള ചലച്ചിത്രം 'ഗ്‌ർർർ..'ന്‍റെ പോസ്റ്റർ പുറത്തുവിട്ടു. മൃഗങ്ങളുമായി ബന്ധപ്പെട്ട കഥയായിരിക്കും എന്ന സൂചനയാണ് സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നത്. മൃഗങ്ങളെ സൂക്ഷിക്കുക എന്നെഴുതി, മൃഗശാലയുടെ പശ്ചാത്തലമാണ് പോസ്റ്ററിൽ സൃഷ്‌ടിച്ചിരിക്കുന്നത്.
സുരാജും ചാക്കോച്ചനും എസ്രയുടെ സംവിധായകനും; ഗ്‌ർർർ..ന്‍റെ പോസ്റ്റർ പുറത്തിറങ്ങി - Grrr.. film poster
എസ്രക്ക് ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ മലയാള ചലച്ചിത്രം 'ഗ്‌ർർർ..'ൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു.

സുരാജും ചാക്കോച്ചനും
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് സിനിമയാണ് നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ഗ്‌ർർർ..ന്‍റെ ഛായാഗ്രഹകൻ.