കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച സന്തോഷം പങ്കുെവച്ച് താരങ്ങളായ ജേക്കബ് ഗ്രിഗറിയും നൈല ഉഷയും. അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷമാണ് ജേക്കബ് ഗ്രിഗറി വാക്‌സിന്‍ സ്വീകരിച്ചത്. നൈല ഉഷ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്‍റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. മലയാള സിനിമാ മേഖലയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ആദ്യ താരങ്ങളാണ് ഗ്രിഗറിയും നൈലയും.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഗ്രിഗറിയും നൈല ഉഷയും - Nyla Usha received covid vaccine
മലയാള സിനിമാ മേഖലയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ആദ്യ താരങ്ങളാണ് ഗ്രിഗറിയും നൈലയും
'ഇന്ന് എനിക്ക് ആദ്യത്തെ ഡോസ് വാക്സിന്‍ ലഭിച്ചു. ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും നമ്മുടെ ഭാഗം ഭംഗിയായി നിര്‍വഹിക്കട്ടേ.... ഈ വാക്സിന്‍ അതിന്‍റെ ഭാഗമാണ്. മുന്‍നിര പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, തൊഴിലാളികള്‍ തുടങ്ങിയ എല്ലാവര്‍ക്കും നന്ദി' വാക്സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ചിത്രവും ഗ്രിഗറി പങ്കുവെച്ചു. എന്നാല്‍ പോസ്റ്റില്‍ ഏത് വാക്സിനാണ് തനിക്ക് ലഭിച്ചതെന്ന് ഗ്രിഗറി വ്യക്തമാക്കിയിട്ടില്ല. യുഎസില്‍ 23 ദശലക്ഷം ആളുകള്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ നല്‍കി.
താന്‍ സ്വീകരിച്ചത് സിനോഫാം എന്ന വാക്സിനാണെന്നും അത് സ്വീകരിച്ചതിന് ശേഷം താന്‍ സുഖമായിരിക്കുന്നുവെന്നും നൈല ഉഷ നേരത്തെ സോഷ്യല്‍മീഡിയ വഴി അറിയിച്ചിരുന്നു. മണിയറയിലെ അശോകനാണ് അവസാനമായി പുറത്തിറങ്ങിയ ഗ്രിഗറിയുടെ മലയാള സിനിമ. സ്വകാര്യ എഫ്എമ്മില്‍ റേഡിയോ ജോക്കിയായ നൈല ഉഷ ദുബായിലാണ്.