കേരളം

kerala

ETV Bharat / sitara

ഗ്രേയ്‌സ് പെർഫോമൻസുമായി ഗ്രേസ് ആന്‍റണി; വീഡിയോക്ക് ആരാധകരുടെ നിറകയ്യടി - minnal kaivala charthi dance by grace

ഹരികൃഷ്‌ണന്‍സ് ചിത്രത്തിലെ "മിന്നല്‍ കൈവള ചാര്‍ത്തി..." എന്ന പാട്ടിനാണ് ഗ്രേസ് ആന്‍റണി നൃത്തം ചെയ്യുന്നത്

grace antony  ഗ്രേസ് ആന്‍റണി  ഗ്രേസ്  ഗ്രേയ്‌സ് പെർഫോമൻസ്  കുമ്പളങ്ങി നൈറ്റ്സ്  കുമ്പളങ്ങി നൈറ്റ്സിലെ സിമി  ഫഹദ് ഫാസിലിന്‍റെ ഭാര്യ  ഹരികൃഷ്ണന്‍സ്  സുഹൈദ് കുക്കു  മിന്നല്‍ കൈവള ചാര്‍ത്തി  Grace Antony  Grace Antony dance  Grace Antony harikrishnans  minnal kaivala charthi dance  minnal kaivala charthi dance by grace  kumbalangi nights simi
ഗ്രേസ് ആന്‍റണി

By

Published : Feb 2, 2020, 11:21 PM IST

കുമ്പളങ്ങി നൈറ്റ്സിലെ സിമിയെ മറക്കാൻ വഴിയില്ല. ചിത്രത്തിലെ ഫഹദ് ഫാസിലിന്‍റെ ഭാര്യ വേഷത്തിന് ശേഷം ഗ്രേസ് ആന്‍റണി അഭിനയിച്ച തമാശ, പ്രതി പൂവൻകോഴി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഭാവവ്യത്യാസങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരം ഇപ്പോൾ ഒരു തകർപ്പൻ ഡാൻസുമായാണ് എത്തിയിരിക്കുന്നത്. ഹരികൃഷ്ണന്‍സ് ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടു വക്കുന്ന വീഡിയോ താരം ഫേസ്‌ബുക്കിൽ പങ്കുവച്ചതോടെ ആരാധകരും അത് ഏറ്റെടുത്തുകഴിഞ്ഞു.

"മിന്നല്‍ കൈവള ചാര്‍ത്തി..." എന്ന പാട്ടിനാണ് ഗ്രേസ് ആന്‍റണി നൃത്തം ചെയ്യുന്നത്. ഡി ഫോർ ഡാൻസിലൂടെ സുപരിചിതനായ സുഹൈദ് കുക്കുവും ഷാഹിദും ഗ്രേസിനൊപ്പം ചേരുന്നുണ്ട്. ഒരു ഹലാല്‍ ലവ് സ്റ്റോറി, സാജൻ ബേക്കറി എന്നിവയാണ് താരത്തിന്‍റെ പുതിയ ചിത്രങ്ങൾ.

ABOUT THE AUTHOR

...view details