നോക്കണ്ട ഡാ ഉണ്ണീ... പൃഥ്വിരാജല്ല...! - ഗോവിന്ദ് പദ്മസൂര്യയുടെ ഫോട്ടോ
'പൃഥ്വിരാജാണെന്നാണ് താന്‍ കരുതിയതെന്നാണ്' ഗോവിന്ദ് പദ്മസൂര്യയുടെ ഫോട്ടോക്ക് പേളി മാണി നല്‍കിയ കമന്‍റ്
![നോക്കണ്ട ഡാ ഉണ്ണീ... പൃഥ്വിരാജല്ല...! govind padmasoorya govind padmasoorya shared new photo ഗോവിന്ദ് പദ്മസൂര്യയുടെ ഫോട്ടോ ഗോവിന്ദ് പദ്മസൂര്യ സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7393751-325-7393751-1590746231942.jpg)
65 ദിവസത്തെ ലോക്ക് ഡൗണ്‍ കാലം കൊണ്ട് പുതിയ മേക്കോവറില്‍ എത്തിയിരിക്കുകയാണ് അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യ. കട്ടതാടി നീട്ടി.. നീളന്‍ മുടി പുറകിലേക്ക് കെട്ടി കൂളിങ് ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ഫോട്ടോ ഗോവിന്ദ് പത്മസൂര്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ആരും അറിയാതെ ചോദിച്ചുപോകും 'ഇത് പൃഥ്വിരാജല്ലെയെന്ന്....?' നടന്‍ പൃഥ്വിരാജിന്‍റെ ഇപ്പോഴുള്ള ലുക്കുമായി അത്രക്ക് സാമ്യതയുണ്ട് ഗോവിന്ദ് പദ്മസൂര്യ പങ്കുവെച്ച ചിത്രത്തിന്. പൃഥ്വിരാജാണെന്നാണ് താന്‍ കരുതിയതെന്നാണ് ഗോവിന്ദ് പദ്മസൂര്യയുടെ ഫോട്ടോക്ക് പേളി മാണി നല്‍കിയ കമന്‍റ്. വന്ന്... വന്ന് പൃഥ്വിരാജ് ആരാന്ന് മനസിലാകാത്ത അവസ്ഥയായെന്നും കമന്‍റുകളുണ്ട്. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഡപുരമലുവാണ് ഗോവിന്ദ് പദ്മസൂര്യയുടെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രം മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.