മനോഹരമായ ആറ് സിനിമകള്‍ നിര്‍മിച്ച് മലയാള സിനിമയിലെ നിര്‍മാണ മേഖലയില്‍ വിജയം നിറഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ജോബി ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ്. അഞ്ച് വര്‍ഷം നീണ്ട യാത്രയില്‍ ഒപ്പം നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മാതാവ് ജോബി ജോര്‍ജ്.
ജോബി ജോര്‍ജിന്‍റെ സോഷ്യല്‍മീഡിയ കുറിപ്പ്
സുപ്രഭാതം......ഞാന്‍ /നമ്മള്‍ /ഗുഡ്‌വില്‍.... ആമസോണ്‍ അല്ല. ഏഷ്യാനെറ്റ് അല്ല. നമ്മുടേത് സാധാരണക്കാരുടെ വള്ളം കളിയാണ്. മഹാഭാരതം യുദ്ധത്തില്‍ എന്നെ വേണോ അതോ എന്‍റെ സൈന്യം വേണോ എന്ന് ഭഗവാന്‍ കൃഷ്ണന്‍ ചോദിച്ചപ്പോള്‍, കൗരവര്‍ പറഞ്ഞു. സൈന്യം മതിയെന്ന്. അങ്ങനെ ദൈവം (ഭഗവാന്‍ കൃഷ്ണന്‍) പാണ്ടവരോടൊപ്പം പോകുകയും, കുരുക്ഷേത്ര യുദ്ധം ജയിക്കുകയും ചെയ്‌തു.
അതായത് ദൈവം കൂടെയുണ്ടെങ്കില്‍ ഏത് മലയും ഓടിക്കയറാം എന്ന് സാരം. അങ്ങനെ ദൈവം നമ്മളോടൊപ്പം ഉള്ളതിനാല്‍ നമ്മള്‍ ഓടി കയറി നില്‍ക്കുന്നത് മലയാള സിനിമ, സംഗീത, ഡിജിറ്റല്‍ ലോകത്തിലാണ്. ഇന്ന് നമ്മള്‍ നമ്മള്‍ക്ക് മുമ്പ് ഓട്ടം തുടങ്ങിയവര്‍ക്കും, നമ്മളോടൊപ്പം ഓടുന്നവര്‍ക്കും ഒരുപടി മുകളിലാണ്. ആ ഓട്ടം ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
ഈ വേളയില്‍ ഒരു ചെറിയ സന്തോഷത്തിനായി ഒരു സിനിമ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഇതൊരു പുലിമുരുകന്‍ അല്ല. ഒരു സാധാരണ സിനിമ. ലിങ്ക് താഴെ ഇടുന്നു കാണുക. ഇ കൊച്ചു സന്തോഷത്തില്‍ പങ്ക് ചേരുക. ഒരു കാര്യം, നമ്മള്‍ക്ക് ഇപ്പോള്‍ 10 ചാനലുകള്‍ ആണുള്ളത്. ആയുസും ആരോഗ്യവും ഉണ്ടെങ്കില്‍ 10 വര്‍ഷം പൂര്‍ത്തിയാകുന്ന ഒരു ജൂണ്‍ 10ന്. നമ്മള്‍ ഒരു പുതിയ സിനിമ ഫ്രീ ആയി നമ്മുടെ ചാനലില്‍ പ്രീമിയര്‍ ചെയ്‌തിരിക്കും. ഇനിയും ഇതുപോലെ കൂടെ വേണം, ഒപ്പം പ്രാര്‍ത്ഥനയും. നമ്മള്‍ കടന്ന് പോകുന്നത് വളരെ മോശം പിടിച്ച സമയത്തിലൂടെ ആണ്. എല്ലാവരും സൂക്ഷിച്ചു ജീവിക്കുക പ്രാര്‍ത്ഥന ഒരായിരം പ്രാര്‍ത്ഥന നമ്മുടെ എല്ലാം നല്ല നാളെക്കായി സ്‌നേഹത്തോടെ, ജോബി ജോര്‍ജ് തടത്തില്‍....
ഗുഡ്‌വില്ലിന്‍റെ യാത്ര
2015 ല്‍ ജോ ആന്‍ഡ് ദി ബോയി എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് നിര്‍മണ രംഗത്തേക്ക് എത്തുന്നത്. ശേഷം മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമകളടക്കം റിലീസ് ചെയ്‌തതും ചെയ്യാനിരിക്കുന്നതുമായ ഏഴ് സിനിമകള്‍ നിര്‍മിച്ചു. ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടും അഞ്ച് വര്‍ഷമായി. ജോ ആന്‍റ് ദി ബോയ്, കസബ, ആന്‍മരിയ കലിപ്പിലാണ്, ക്യാപ്റ്റന്‍, അബ്രഹാമിന്‍റെ സന്തതികള്‍, ഷൗലോക്ക് എന്നിവയാണ് ഗുഡ്‌വില്‍ നിര്‍മിച്ച് റിലീസിനെത്തിയ ചിത്രങ്ങള്‍. ഇനി റിലീസിനെത്തുള്ള ചിത്രം നിതിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന കാവലാണ്.
Also read:നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോൾ, മൂന്ന് വിരലുകൾ നിങ്ങളിലേക്ക് ചൂണ്ടും: ബോഡി ഷെയിമിങ്ങിനെതിരെ സനുഷ